വിധി സ്വാഗതാർഹം; ഹാദിയ സമ്മർദത്തിലല്ലെന്ന് ഉറപ്പുവരുത്തും -ജോസഫൈൻ
text_fieldsതിരുവനന്തപുരം: ഹാദിയയെ സുപ്രീംകോടതി നേരിട്ട് കേൾക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമെന്ന് വനിതാ കമീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ. ഹാദിയയുടെ ശബ്ദം കോടതിയിൽ എത്തിക്കാനാണ് കമീഷൻ ഈ കേസിൽ കക്ഷി ചേർന്നത്. കോടതിയിൽ നേരിട്ട് ഹാജരാക്കുന്നതുവരെ ഹാദിയക്കുമേൽ ഒരു സമ്മർദവും ഉണ്ടാവുന്നില്ലെന്ന് കമീഷൻ ഉറപ്പുവരുത്തുമെന്നും ചെയർപേഴ്സൺ പ്രസ്താവനയിൽ പറഞ്ഞു.
ഹാദിയയുടെ സ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതികളിൽ കമീഷൻ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ, നിയമസംവിധാനമെന്ന നിലയിൽ കമീഷൻ സ്വീകരിക്കുന്ന നടപടികൾ അപ്പപ്പോൾ എല്ലാവരെയും അറിയിക്കാനാവില്ല. പരാതികളുടെ അടിസ്ഥാനത്തിൽ കമീഷെൻറ അന്വേഷണ വിഭാഗം മേധാവിയായ ഡയറക്ടർ ഹാദിയയെ സന്ദർശിക്കുകയും യഥാസമയം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ അനുമതിയോടെ മൊഴി രേഖപ്പെടുത്തി സമർപ്പിക്കാൻ കേസിൽ കക്ഷിചേർന്നത്.
ഹാദിയയെ മരുന്ന് നൽകി മയക്കുെന്നന്നും ശാരീരിക പീഡനങ്ങൾ ഏൽപിക്കുെന്നന്നും മാധ്യമങ്ങളിൽ ഉൾപ്പെടെ നിരവധി പേർ ആശങ്ക പങ്കുവെച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കോട്ടയം ജില്ല പൊലീസ് മേധാവിയിൽനിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആ റിപ്പോർട്ടിെൻറ കൂടി അടിസ്ഥാനത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തും. സംരക്ഷണത്തിെൻറ പേരിലുള്ള കവചങ്ങളല്ല, സ്വാതന്ത്ര്യമാണ് ലഭിക്കേണ്ടതെന്നും ജോസഫൈൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.