എം.സി ജോസഫൈൻ വനിത കമീഷൻ അധ്യക്ഷസ്ഥാനത്തിരുന്ന് കൈപ്പറ്റിയത് അരക്കോടിയിലേറെ രൂപ
text_fieldsതിരുവനന്തപുരം: തുടർച്ചയായി വിവാദങ്ങളിൽ പെട്ട കേരളാ വനിതാ കമ്മീഷൻ അധ്യക്ഷയായ എം.സി ജോസഫൈൻ ഓണററിയം ഉൾപ്പടെ സ്വീകരിച്ചത് അരക്കോടിയിലേ രൂപയെന്ന് വിവരാവകാശ കണക്കുകൾ.
യാത്രപ്പടിയായി മാത്രം ജോസഫൈൻ കൈപ്പറ്റിയത് പതിമൂന്നര ലക്ഷം രൂപയെന്നും വിവരാവകാശ കണക്കുകൾ പറയുന്നു. ചെയർപേഴ്സൺ ചുമതലയേറ്റത് മുതൽ 2021 ഫെബ്രുവരി എട്ട് വരെയുള്ള കണക്കുകളാണിത്. 5,346,279 രൂപയാണ് ഇവർ ഇക്കാലയളവിൽ സർക്കാരിൽ നിന്ന് സ്വീകരിച്ചത്.
അഞ്ചിനത്തിലായാണ് എം.സി േജാസഫൈൻ പണം സ്വീകരിച്ചിരിക്കുന്നത്. ഓണറേറിയമായി 34,40,000 രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. യാത്ര ചെലവിനത്തിൽ ഒപ്പിട്ട് വാങ്ങിയത് 13,54,577 രൂപയും ടെലഫോൺ ചാർജായി 68,179 രൂപയും എക്സ്പർട്ട് ഫീ ഇനത്തിൽ 2,19,000 രൂപയും മെഡിക്കൽ റീം ഇംേപഴ്സ്മെന്റായി 2,64,523 രൂപയുമാണ് കൈപ്പറ്റിയിരിക്കുന്നത്. അഡ്വ.സി.ആർ പ്രാണകുമാർ വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിൽ മാർച്ച് നാലിനാണ് മറുപടി നൽകിയിരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.