ഹാദിയ: സാഹചര്യങ്ങൾ ആശാസ്യമല്ല –എം.സി ജോസഫൈൻ
text_fieldsതിരുവനന്തപുരം: ഹാദിയയെ ദേശീയ വനിത കമീഷൻ സന്ദർശിച്ചപ്പോഴില്ലാത്ത എന്ത് സുരക്ഷ ഭീഷണിയാണ് സംസ്ഥാന വനിത കമീഷെൻറ സന്ദർശനത്തിലുള്ളതെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഹാദിയക്ക് ഇഷ്ടമുള്ളവരെയാണോ അതോ പിതാവിന് ഇഷ്ടമുള്ളവരെയാണോ സന്ദർശിക്കാൻ അനുവദിക്കുന്നതെന്ന് വ്യക്തമാക്കണം.
ഹാദിയ നേരിടുന്ന നിലവിലെ സാഹചര്യങ്ങൾ ആശാസ്യമല്ല. അത് നിയമസംവിധാനത്തോടുള്ള വെല്ലുവിളിയായാണ് കാണേണ്ടത്. ഹാദിയയെ കോടതിയിൽ ഹാജരാക്കുന്ന നവംബർ 27നുശേഷം വീടിെൻറ ഉള്ളിെൻറയുള്ളിലുള്ള ഇൗ സ്ഥിതി തുടരാനാവില്ല. കോടതി എന്ത് തീരുമാനമെടുത്താലും തുടർന്നുള്ള സന്ദർഭങ്ങളിൽ ഒരുവിധ സമ്മർദമോ ഇതുപോലുള്ള നിയന്ത്രണങ്ങളോ ഹാദിയയുടെ മേൽ ഉണ്ടാകരുത്. മറ്റുള്ളവരോട് സഹവസിക്കാനും സംവദിക്കാനുമുള്ള സ്വാതന്ത്ര്യം ഹാദിയക്കുണ്ടാകണം- തിരുവനന്തപുരം റസ്റ്റ്ഹൗസിൽ നടന്ന വനിത കമീഷൻ അദാലത്തിനിടെ മാധ്യമ പ്രവർത്തകരോട് ജോസഫൈൻ പറഞ്ഞു.
ഹാദിയ സുരക്ഷിതയാണെന്ന് ദേശീയ വനിത കമീഷൻ പറഞ്ഞത് 100 ശതമാനം താൻ അംഗീകരിക്കുന്നു. എല്ലാവിധ സുരക്ഷയും സർക്കാർ നൽകുന്നുണ്ട്. അതേസമയം, വ്യക്തി സന്തുഷ്ടയും സന്തോഷവതിയുമാണെന്ന് എങ്ങനെ പറയാൻ കഴിയും? സന്തോഷം ഉറപ്പുവരുത്തേണ്ടത് കുടുംബമാണ്. ഇത് പറയുേമ്പാൾ മകളുടെ സുരക്ഷ സംബന്ധിച്ച മാതാപിതാക്കളുടെ സ്വാഭാവിക ഉത്കണ്ഠ വനിത കമീഷൻ 100 ശതമാനം അംഗീകരിക്കുന്നു. ദേശീയ കമീഷൻ സംശയിച്ചപോലെ വിഷയത്തിൽ സംസ്ഥാന വനിത കമീഷൻ ഇടപെടാതിരുന്നിട്ടില്ലെന്നും അങ്ങേയറ്റം ആത്മാർഥമായി ഇടപെട്ടിട്ടുെണ്ടന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം വിവാദ കേസിൽ ഹാദിയയെ സന്ദർശിക്കുന്നതിൽനിന്ന് പിതാവ് വനിത കമീഷൻ അധ്യക്ഷ എം.സി. േജാസഫൈനെ വിലക്കിയെന്ന് കമീഷൻ. അധ്യക്ഷയുടെ സന്ദർശന വിവരം അറിയിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോടാണ് പിതാവ് അനിഷ്ടം പ്രകടിപ്പിച്ചത്. ഇത് സംബന്ധിച്ച് പൊലീസിനോട് കമീഷൻ അധ്യക്ഷ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമീഷൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.