എം.സി ജോസഫൈനെ മാനസിക പരിശോധനക്ക് വിധേയയാക്കണം -പി.സി ജോര്‍ജ്
text_fieldsതിരുവനന്തപുരം: കിടപ്പു രോഗിയായ വൃദ്ധയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ച വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈന്‍റെ നടപടിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി പി.സി.ജോർജ് എം.എൽ.എ. ജോസഫൈന്‍റെ മനോനില പരിശോധിക്കണമെന്നും സർക്കാർ ഇടപെട്ട് അവരെ മാനസിക പരിശോധനയ്ക്ക് വിധേയയാക്കണമെന്നും പൂഞ്ഞാര്‍ എം.എൽ.എ ആവശ്യപ്പെട്ടു.
വനിതാ കമ്മീഷന് പരാതി നല്‍കിയ പത്തനംതിട്ട റാന്നി കോട്ടാങ്ങൽ സ്വദേശിനിയായ ലക്ഷ്മിക്കുട്ടിയമ്മയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ചതായാണ് ബന്ധുവിന്‍റെ പരാതി. 89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ ആരാണ് പറഞ്ഞതെന്നായിരുന്നു പരമാർശം. ജോസഫൈനും ബന്ധുവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. തുടർന്ന് ജോസഫൈനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.