വനിത കമീഷൻ അധ്യക്ഷയായി ജോസഫൈൻ ചുമതലയേറ്റു
text_fields
തിരുവനന്തപുരം: സംസ്ഥാന വനിത കമീഷൻ അധ്യക്ഷയായി എം.സി. ജോസഫൈൻ ചുമതലയേറ്റു. പുതുതായി നിയമിതയായ കമീഷനംഗം എം.എസ്. താരയും അധ്യക്ഷക്കൊപ്പം വ്യാഴാഴ്ച രാവിലെ ചുമതലയേറ്റു. സ്ത്രീകൾക്ക് പ്രതീക്ഷയും സുരക്ഷയും നൽകുന്ന പ്രവർത്തനങ്ങൾക്കാണ് പ്രഥമപരിഗണനയെന്ന് ജോസഫൈൻ പറഞ്ഞു.
ആരുടെയും സംരക്ഷണത്തിന് കാത്തുനിൽക്കാതെ സ്ത്രീകൾ സ്വയം മുന്നോട്ടുവരുന്ന പുതിയകാലത്ത് എല്ലാവിധ േപ്രാത്സാഹനങ്ങളും നൽകും. സ്ത്രീസമൂഹത്തിനും വനിത സംഘടനകൾക്കും കമീഷനിൽ വലിയപ്രതീക്ഷയാണുള്ളതെന്നും ജോസഫൈൻ പറഞ്ഞു.
ചെയർപേഴ്സണ് നൽകിയ സ്വീകരണയോഗത്തിൽ കമീഷൻ അംഗങ്ങളായ ഷിജി ശിവജി, ഡോ. ലിസി ജോസ്, ഡോ. ജെ. പ്രമീളാ ദേവി, മെംബർ സെക്രട്ടറി കെ. ഷൈലശ്രീ തുടങ്ങിയവർ പങ്കെടുത്തു. ഡയറക്ടർ വി.യു. കുര്യാക്കോസ് സ്വാഗതവും പബ്ലിക് റിലേഷൻസ് ഓഫിസർ സുനിൽ ഹസൻ നന്ദിയും പറഞ്ഞു.
ആദ്യനിവേദനം
കോളജ്
വിദ്യാർഥികളുടേത്
തിരുവനന്തപുരം: വനിത കമീഷൻ അധ്യക്ഷയായി ചുമതലയേറ്റ എം.സി. ജോസഫൈന് ആദ്യനിവേദനം കോളജ് വിദ്യാർഥികളിൽനിന്ന്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് സ്വീകരിക്കാവുന്ന നിർദേശങ്ങൾ അടങ്ങിയ നിവേദനം തിരുവനന്തപുരം പനവൂർ മുസ്ലിം അസോസിയേഷൻ കോളജിലെ ബിരുദവിദ്യാർഥികളാണ് നൽകിയത്. നിർദേശങ്ങൾ കമീഷൻ യോഗത്തിൽ ചർച്ചചെയ്യുമെന്ന് ചെയർപേഴ്സൺ ഉറപ്പുനൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.