എം.ഡി.എഫ് കരിപ്പൂര്‍ വിമാനപകട ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
text_fieldsകോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ യാത്രാരേഖള്‍, ബാഗേജ്, ചികിത്സ എന്നിവ സമയ ബന്ധിതമായി ലഭിക്കാനായി മലബാര്‍ ഡവലപ്‌മെൻറ് ഫോറം രൂപീകരിച്ച ഹെല്‍പ് ഡെസ്‌ക്കിൻെറ സേവനം വ്യാപിപ്പിക്കാന്‍ കരിപ്പൂര്‍ വിമാനപകട ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. എയര്‍ ഇന്ത്യ ജീവനക്കാരടക്കം ഈ കൂട്ടായ്മയുമായി സഹകരിക്കുന്നുണ്ട്. കൂട്ടായ്മയുടെ പ്രവർത്തനഫലമായി ലഗേജ്, യാത്രാരേഖകള്‍ എന്നിവ തിരിച്ച് കിട്ടുകയും ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാകുകയും ചെയ്യുന്നുണ്ട്. ഇനി നഷ്ടപരിഹാരം കാലതാമസം കൂടാതെ ലഭ്യമാക്കുകയാണ് വേണ്ടത്. ഇതിനാവശ്യമായ കാര്യങ്ങള്‍ നിയമവിദഗ്ദരുമായി കൂടിയാലോചിച്ച് മുന്നോട്ട് കൊണ്ടുപോവാനാണ് കരിപ്പൂര്‍ വിമാനപകട ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. എം.ഡി.എഫ് പ്രസിഡൻറ് എസ്.എ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ യു.എ.നസീര്‍ യോഗം ഉദ്ഘാടനം ചെയ്തു. ടി.വി ഇബ്രാഹിം എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. സഹദ് പുറക്കാട്, ഹാരിസ് കോസ്‌മോസ്, അന്‍സാരി കണ്ണൂര്‍, ഗുലാം ഹുസ്സന്‍ കൊളക്കാടന്‍, അമ്മാര്‍ കിഴുപറമ്പ്, ഡോ. സജ്ജാദ്, എന്നിവരും യാത്രക്കാരുടെ പ്രതിനിധികളും സംസാരിച്ചു.
ഒ.കെ.മന്‍സൂര്‍ സ്വാഗതവും സന്തോഷ് വടകര നന്ദിയും പറഞ്ഞു. എം.ഡി.എഫ് ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ ഇടക്കുനി യോഗം നിയന്ത്രിച്ചു. വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളും പരിക്കു പറ്റിയവരുമടക്കം നൂറ്റമ്പതോളം പേര്‍ സംബന്ധിച്ചു.
ഭാരവാഹികൾ
രക്ഷാധികാരികൾ: പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം കെ.രാഘവന്‍ എം.പി, എളമരം കരിം എം.പി. യു.എ നസീര്‍ (ന്യൂയോര്‍ക്ക്).
ചെയര്‍മാന്‍: ടി.വി ഇബ്രാഹിം എം.എല്‍.എ, വര്‍ക്കിങ് ചെയര്‍മാന്‍: എസ്.എ അബൂബക്കര്‍.
വൈസ് ചെയര്‍മാന്‍മാര്‍: റഫീഖ് എരോത്ത്, റഷീദ് നാദാപുരം, പ്രജീഷ് കെ, അബ്ദുറഹീം വയനാട്.
ജനറൽ കണ്‍വീനർ: ആഷിഖ് പെരുമ്പാള്‍ ചങ്ങരംകുളം.
ചീഫ് കോര്‍ഡിനേറ്റർ: ഒ.കെ മന്‍സൂര്‍ ബേപ്പൂര്‍, കണ്‍വീനര്‍മാർ: വി.പി സന്തോഷ് വടകര, ഡോ സജാദ് മുക്കം, എസ്,എം അലി, അബ്ദുള്‍ ഗഫൂര്‍ വി
ട്രഷറർ: എം.കെ താഹ
യു.എ.ഇ കോ ഓർഡിനേറ്റർമാർ: സി.കെ സുല്‍ഫീക്കര്‍ അലി, പി.എ. മുര്‍ത്തസ ഫസല്‍, നാസര്‍ കാക്കിരി, സഫ്‌വാന്‍ വടക്കന്‍, എസ്.എം അലി, എം.ടി നൗഷീര്‍, നിയാസ് കൂത്രാടന്‍, ടി.പി. ഇസ്മായില്‍, രഞ്ജിത്ത് പനങ്ങാടന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.