എം.ഡി.എഫിൽനിന്ന് പുറത്താക്കിയെന്ന പ്രഖ്യാപനം ചിലരുടെ ഗൂഢാലോചന -കെ.എം. ബഷീര്‍
text_fieldsകോഴിക്കോട്: തന്നെ പുറത്താക്കിയതായി പ്രഖ്യാപിച്ച് വാർത്താസമ്മേളനം നടത്തിയതിനു പിന്നില്‍ തല്‍പ്പര കക്ഷികളുടെ ഗൂഢാലോചനയെന്ന് മലബാര്‍ ഡവലപ്പ്‌മെൻറ് ഫോറം (എം.ഡി.എഫ്) പ്രസിഡൻറ് കെ.എം. ബഷീര്‍. സാമൂഹിക രംഗത്തെ തന്‍റെ ഇടപെടലുകള്‍ ചിലര്‍ക്ക് പ്രയാസമായിട്ടുണ്ട്. അവരുടെ പിന്‍ബലത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ചിലര്‍ ഇത്തരത്തിൽ പ്രവർത്തിച്ചതെന്നും ബഷീർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തെറ്റായ പ്രചാരണവുമായി എം.ഡി.എഫ് ഉന്നതാധികാര സമിതിക്കോ ജനറല്‍ കൗണ്‍സിലിനോ ഒരു ബന്ധവുമില്ല. കരിപ്പൂർ വിമാനത്താവളത്തെയും ബേപ്പൂര്‍ തുറമുഖത്തെയും അട്ടിമറിക്കുന്നവർക്കെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോയ സംഘടനക്കെതിരെ നിരവധി ശത്രുക്കള്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ക്കൊപ്പം നിന്ന ചിലരാണ് അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചത്.
സംഘടനയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് കൃത്യമായ കണക്കുണ്ട്. തന്നെ പുറത്താക്കി എന്ന് പറയുന്നവര്‍ നടത്തിയെന്ന് പറഞ്ഞ സൂം മീറ്റിങ് വ്യാജമാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോയ് കുരുവഞ്ചിറ, ഷെയ്ഖ് ഷാഹിദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.