ഇടപ്പള്ളിയിലെ ഹോട്ടലിൽ നിന്ന് എം.ഡി.എം.എ പിടികൂടി; എട്ടുപേർ പിടിയിൽ
text_fieldsകൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിൽ എം.ഡി.എം.എ പിടികൂടി. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു.60 ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. ഇടപ്പള്ളിയിലെ ഗ്രാന്റെ കാസ ഹോട്ടലിലാണ് റെയ്ഡ് നടത്തിയത്. ആലുവ സ്വദേശി റെച്ചു റഹ്മാൻ , മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂർ സ്വദേശി ബിബീഷ് , കണ്ണൂർ സ്വദേശി സൽമാൻ, കൊല്ലം സ്വദേശികളായ ഷിബു, ജുബൈ൪, കൊല്ലം സ്വദേശി തൻസീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഹോട്ടലില്‍ റൂമെടുത്ത് വില്‍പന നടത്തുന്നതിന് ഇടയിലാണ് അറസ്റ്റ്. വിൽപനക്കെത്തിയ സംഘവും വാങ്ങാനെത്തിയ സംഘവുമാണ് പിടിയിലായത്. വാങ്ങാനെത്തിയ രണ്ടു സംഘങ്ങളും എത്തിയ മൂന്ന് കാറുകളും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വോഡും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഇന്ന് പുലർച്ചെയാണ് മിന്നൽ പരിശോധന നടത്തിയത്. നൈജീരിയൻ സ്വദേശികളാണ് ലഹരി എത്തിച്ചതെന്നും പ്രതികൾക്ക് എ൦.ഡി.എ൦.എ ലഭിച്ചത് ബെംഗളൂരുവിൽ നിന്ന് എന്നാണ് മൊഴി. പ്രതികൾ നേരത്തെ ഗൾഫിൽ ലഹരി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.