Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസില്‍ യാത്ര ചെയ്ത...

ബസില്‍ യാത്ര ചെയ്ത യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു

text_fields
bookmark_border
mdma case
cancel
camera_alt

അറസ്റ്റിലായ നിഹാല്‍ മുസ്തഫ അഹമ്മദ്, പി.ടി. അബ്‌റാര്‍ അബ്ദുള്ള 

സുല്‍ത്താന്‍ ബത്തേരി: ഗുണ്ടൽപ്പെട്ട് ഭാഗത്തു നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ തിരുവണ്ണൂര്‍, പാലക്കത്തൊടി വീട്ടില്‍, നിഹാല്‍ മുസ്തഫ അഹമ്മദ് (22), പന്നിയങ്കര, പടിഞ്ഞാറെത്തോപ്പിലകം വീട്ടില്‍ പി.ടി. അബ്‌റാര്‍ അബ്ദുള്ള (23) എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്.

രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ചാണ് പ്രതികള്‍ പിടിയിലാകുന്നത്. 19.55 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. എസ്.ഐ സി.എം. സാബു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വരുണ്‍, നിയാദ്, സജീവന്‍ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youthseizedMDMA
News Summary - MDMA was seized from the youth traveling in the bus in Sulthan Bathery
Next Story