പൊതുമേഖല സ്ഥാപനങ്ങൾക്ക് പുതിയ എം.ഡിമാർ; കോടിയേരിയുടെ ഭാര്യാസഹോദരനെയും മാറ്റി
text_fieldsതിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് മാറ്റം.
അഞ്ച് സ്ഥാപനങ്ങളുടെ മാനേജിങ് ഡയക്ടർമാരെയാണ് മാറ്റിയത്. പുതിയ നിയമനത്തിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി. കൊല്ലം യുനൈറ്റഡ് ഇലക്ട്രിക്കൽസ് മാനേജിങ് ഡയറക്ടറായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്..ആർ വിനയകുമാറിനെയും മാറ്റിയിട്ടുണ്ട്.
പകരം പണ്ടംപുനത്തിൽ അനീഷ് ബാബുവിനാണ് നിയമനം. നിയമനം ലഭിച്ച മറ്റ് മാനേജിങ് ഡയറക്ടർമാർ: എം.കെ. നജീബ്: കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ലിമിറ്റഡ്, ആർ. ജയശങ്കർ: കേരള സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്, ബി. ശ്രീകുമാർ: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്, സി.വി മാത്യു: കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.