Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്രതം ...

വ്രതം  അർഥപൂർണമാകുന്നത്

text_fields
bookmark_border
വ്രതം  അർഥപൂർണമാകുന്നത്
cancel

ഹിറാ ഗുഹയിൽ​െവച്ച് മുഹമ്മദ് നബിക്ക് ആദ്യമായി ദിവ്യബോധനം ലഭിച്ചു. അപ്രതീക്ഷിതവും അസ്വാഭാവികവുമായ ഈ അനുഭവം അദ്ദേഹത്തെ അസ്വസ്ഥനാക്കി. പരിഭ്രാന്തിയോടെ പ്രിയ പത്നിയെ സമീപിച്ചു. അദ്ദേഹത്തിൽ വന്ന ഭാവമാറ്റം മനസ്സിലാക്കിയ സഹധർമിണി ഖദീജ കാരണം അന്വേഷിച്ചു.സംഭവിച്ചതൊക്കെ വിശദീകരിച്ചുകൊടുത്തപ്പോൾ അവർ പറഞ്ഞു:  ‘‘പ്രിയപ്പെട്ടവ​േന, അല്ലാഹു ഒരിക്കലും അങ്ങയെ അപമാനിക്കുകയില്ല, കഷ്​ടപ്പെടുത്തുകയില്ല. അങ്ങ് കുടുംബബന്ധം ചേർക്കുന്നു. സത്യം മാത്രം പറയുന്നു. അശരണരെ സഹായിക്കുന്നു. അതിഥികളെ സൽക്കരിക്കുന്നു. ദുർബലർക്ക്  ആശ്വാസമേകുന്നു. കഷ്​ടപ്പെടുന്നവർക്ക് കൂട്ടാവുന്നു. സത്യത്തിന്റെ വിജയത്തിനായി പണിയെടുക്കുന്നു. ഒരു തെറ്റും ചെയ്യുന്നില്ല. അതിനാൽ എല്ലാം നല്ലതിനായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.’’ മക്കയിൽ മുസ്​ലിംകൾക്ക് ജീവിതം അസാധ്യമായപ്പോൾ അബൂബക്കർ സിദ്ദീഖ് നാടു വിടാൻ തീരുമാനിച്ചു.  വഴിയിൽ വെച്ച് അദ്ദേഹത്തെ കണ്ടുമുട്ടിയ ശത്രുഗോത്രത്തിലെ നേതാവ്  ഇബ്നുദ്ദുഗ്​ന തടഞ്ഞുനിർത്തിപ്പറഞ്ഞു: ‘‘താങ്കളെപ്പോലുള്ളവർ നാടു വിടരുത്. നാട്ടിൽനിന്ന് പുറത്താക്കപ്പെടുകയുമരുത്. താങ്കൾ കഷ്​ടപ്പെടുന്നവരെ സഹായിക്കുന്നു. കടം കൊണ്ട് വലയുന്നവർക്ക് ആശ്വാസമേകുന്നു. ഭാരം ചുമക്കുന്നവർക്ക് അത്താണിയായി വർത്തിക്കുന്നു.’’

Sheikh-Mohammed-Karakunnu
ശൈഖ് മുഹമ്മദ് കാരകുന്ന്
 

ഇബ്രാഹീം പ്രവാചകൻ മക്കയിൽ കുടുംബത്തെ താമസിപ്പിച്ച്  പ്രാർഥിച്ചത്, പേടിയും പട്ടിണിയുമില്ലാത്ത നാടിനുവേണ്ടിയാണ്. ഇസ്​ലാമിക സമൂഹത്തി​​​​െൻറ സാന്നിധ്യംവഴി സാധ്യമാകേണ്ടത് അതാണ്. ഇസ്​ലാമി​​​​െൻറ അനുഗ്രഹം മുസ്​ലിംകളിലൂടെ  എല്ലാവരും അനുഭവിച്ചറിയണം. പട്ടിണികൊണ്ട് പൊറുതിമുട്ടുന്നവരുടെ മുന്നിൽ അന്നമായും നഗ്​നത മറക്കാൻ കഴിയാത്തവരുടെ മുന്നിൽ വസ്ത്രമായും രോഗിയുടെ മുന്നിൽ മരുന്നായും തലചായ്ക്കാൻ ഇടമില്ലാത്തർക്ക് വീടായും ഭാരം ചുമക്കുന്നവർക്ക് അത്താണിയായും മാറാൻ കഴിയുമ്പോൾ മാത്രമേ വിശ്വാസികൾ തങ്ങളുടെ ഇസ്​ലാമിക ദൗത്യം പൂർണാർഥത്തിൽ നിർവഹിച്ചവരാവുകയുള്ളൂ.

ഖുർആൻ അവതീർണമായ റമദാൻ മാസത്തിൽ
അത് മുന്നോട്ടുവെക്കുന്ന ഈ ആശയം പൂർത്തീകരിക്കാൻ കഴിയുമ്പോഴാണ് അതി​​​​െൻറ പേരിലുള്ള വ്രതം അർഥപൂർണമാകുന്നത്.ടോൾസ്​റ്റോയി നടന്നുപോകവെ വഴിയരികെ വീണുകിടക്കുന്ന യാചകൻ ‘‘വല്ലതും തരണമേയെന്ന് ’’പറഞ്ഞു. ഇരു പോക്കറ്റുകളും പരിശോധിച്ച ടോൾസ്​റ്റോയി നിസ്സഹായതയോടെ പറഞ്ഞു: ‘‘ സഹോദരാ ഒന്നുമില്ലല്ലോ.’’ അപ്പോൾ ആ യാചകൻ പ്രതിവചിച്ചു: ‘‘അങ്ങ് എനിക്കെല്ലാം തന്നല്ലോ’’ ടോൾസ്​റ്റോയി പറഞ്ഞു: ‘‘ ഞാൻ ഒന്നും തന്നില്ലല്ലോ?’’
‘‘താങ്കൾ, എന്നെ സഹോദരാ എന്നു വിളിച്ചില്ലേ? അതുതന്നെ എനിക്ക് ധാരാളമാണ്’’-യാചകൻ അറിയിച്ചു.

സമൂഹത്തിൽ ചിലർ പ്രതീക്ഷിക്കുന്നത് ആശ്വാസവാക്കുകളായിരിക്കും. മറ്റുചിലർക്ക് വേണ്ടിവരുക ഒരു തലോടലായിരിക്കും.പലർക്കും പുഞ്ചിരിപോലും ആശ്വാസദായകമായിരിക്കും. അതിനാലാണല്ലോ പ്രവാചകൻ പറഞ്ഞത്. ‘‘കൂട്ടുകാര​​​​െൻറ മുഖത്തുനോക്കി പുഞ്ചിരിക്കുന്നതുപോലും പുണ്യമാണ്, ധർമമാണ്.’’ഏവർക്കും ഇളംതെന്നൽ പോലെ കുളിരേകാൻ പ്രചോദനമാകട്ടെ നമ്മുടെ വ്രതാനുഷ്ഠാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsDharmapathamalayalam newsramadan 2018
News Summary - Meaningful Observance - Kerala News
Next Story