'പൊലീസ് സ്വീകരിക്കുന്നത് പല കുട്ടികളുടെയും ഭാവി തകർക്കുന്ന നടപടികൾ'; ആരോപണവുമായി നവോത്ഥാന സമിതി
text_fieldsതിരുവനന്തപുരം: പല കുട്ടികളുടെയും ഭാവി തകര്‍ക്കുന്ന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് കേരള നവോത്ഥാന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരള ദലിത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റുമായ പി. രാമഭദ്രന്. പൊലീസുകാരുടെ നടപടി ചോദ്യം ചെയ്യുന്നവരെ മയക്കുമരുന്ന് കേസില്‍ കുടുക്കുന്നു.
ഇത് തടയാന്‍ ഭരണകൂടം മാത്രം വിചാരിച്ചാല്‍ കഴിയില്ലെന്നും ജനത ഒന്നാകെ ഉണരേണ്ടതുണ്ടെന്നും രാമഭദ്രന് പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മയക്കുമരുന്നിനുമെതിരെ കേരള നവോത്ഥാന സമിതി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല പൊലീസ് സ്റ്റേഷനിലും ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നവോത്ഥാന നായകര്‍ ഉയര്‍ത്തിയ വിപ്ലവമാതൃകയില്‍ പുതിയ കാലഘട്ടത്തിലും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശബ്ദം ഉയരണമെന്ന് ഉദ്ഘാടനം ചെയ്ത സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.
കെ. സോമപ്രസാദ് അധ്യക്ഷതവഹിച്ചു. കെ. ശാന്തകുമാരി എം.എല്‍.എ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, കെ. അജിത്, ആലുവിള അജിത്, മനോജ് ബി. ഇടമന, ബി. സുഭാഷ്ബോസ്, കെ. മുരുകേശന്‍പിള്ള,തുടങ്ങിയവര്‍ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.