ആചാരമാപിനി
text_fieldsആചാരം-അതാണ് ഭൂമിയുടെ അച്ചുതണ്ട്. അത് ഉറപ്പിച്ചിരിക്കുന്നത് ചങ്ങനാശ്ശേരി പെരു ന്നയിലാണ്. അതിനെ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ കാര്യങ്ങൾ നീങ്ങുന്നത്. അത് മന്ത് രിസ്ഥാനമാകട്ടെ, സംവരണമാകട്ടെ, വിശ്വാസമാകട്ടെ എന്തായാലും അവിടെ നിന്നുള്ള കൽപ നകളാകണം അവസാനവാക്ക്. അതാണ് ആചാരം. ഇനി അതെങ്ങാനും തെറ്റിക്കാൻ ആരെങ്കിലും പുറപ്പെ ട്ടാൽ ചുറ്റിച്ചുകളയും. ആചാരം സംരക്ഷിക്കുന്ന ഇപ്പോഴത്തെ പടയാളിയാണ് ജി. സുകുമാരൻ നായർ.
മുൻ പടത്തലവന്മാരായ മന്നത്തിെൻറയും നാരായണപ്പണിക്കരുടെയും പാത പിന്തുടർന്ന് മുഖ്യമന്ത്രിക്കെതിരെ തന്നെയാണ് ഇദ്ദേഹത്തിെൻറയും പടപ്പുറപ്പാട്. മന്നം ഇ.എം.എസിനെയും പണിക്കർ എ.കെ. ആൻറണിയെയും താഴെയിറക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. അതിനു വിമോചന സമരം, പെരുന്ന സമാധിയിലെ െപാലീസുകാരുടെ ചെരിപ്പിട്ടു കയറൽ തുടങ്ങി, ഓരോരോ കാരണങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ സുകുമാരൻ നായർ പടത്തലവെൻറ പുറപ്പാടും മുഖ്യമന്ത്രിമാർക്കെതിരെ തന്നെയായിരുന്നു. ആദ്യം ഉമ്മൻ ചാണ്ടി, ഇപ്പോൾ പിണറായി വിജയൻ. നേരേത്ത, വി.എസ് എന്ന ‘ഒരുത്തൻ’വീണ്ടും വരാതിരിക്കാനും തന്ത്രങ്ങൾ പയറ്റിയിരുന്നു.
ധാർഷ്ട്യം, സംവരണം, വിശ്വാസം, അളവെടുക്കൽ തുടങ്ങിയവയാണ് സുകുമാരൻ നായരുടെ ഇഷ്ടവിഷയങ്ങൾ. ഇതിനുവേണ്ടി ആരുടെ കാലുപിടിക്കാനും തയാറുമാണ്. ധാർഷ്ട്യം ഒട്ടും സഹിക്കില്ല. അത് ഉമ്മൻ ചാണ്ടിയുടേതായാലും പിണറായിയുടേതായാലും. ചെന്നിത്തല നായർക്ക് അധികാരത്തിെൻറ താക്കോൽ നൽകാത്തതായിരുന്നു ചാണ്ടിയുടെ ധാർഷ്ട്യം. ‘അധികാരത്തിലിരുത്തില്ല’ എന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ഒടുവിൽ ആഭ്യന്തരത്തിെൻറ താക്കോൽ വാങ്ങിക്കൊടുത്തിട്ടേ അടങ്ങിയുള്ളൂ.
സംവരണത്തിൽ ആദ്യം പിണറായിയും നായരും ഒരേ തൂവൽപക്ഷികളായിരുന്നു. എന്നാൽ, ശബരിമല വന്നതോടെ എല്ലാം തെറ്റി. ധാർഷ്ട്യം തന്നെയാണ് പിണറായിയുടെയും പ്രശ്നം. അതോടെ കാണിച്ചുതരാം എന്നായി വെല്ലുവിളി. തുടക്കത്തിൽ തൊട്ടുംതൊടാതെയും പറഞ്ഞെങ്കിലും ഒടുവിൽ സമദൂരത്തിലെ ശരിദൂരം ആചാരമാപനിയിൽ അളന്നു. എല്ലാവരും ദൂരം തെറ്റിച്ചിട്ടുണ്ട്.
എന്നാൽ, കോൺഗ്രസിേൻറതാണ് വളവുകുറവുള്ളതെന്നാണ് പറയാതെ പറഞ്ഞിരിക്കുന്നത്. കുമ്മനവും ശ്രീധരൻപിള്ളയും ആണെങ്കിൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും പ്രത്യേക ദൂരം നോക്കാമെന്നുണ്ടായിരുന്നു. എന്നാൽ ‘ആചാരം’ ലംഘിച്ച് കെ. സുരേന്ദ്രൻ, പിള്ളക്ക് പകരം വന്നതോടെ കുമ്മനത്തെയും കൂട്ടിയാണ് പറച്ചിൽ. പിള്ളയോളം വരില്ലല്ലോ സുരേന്ദ്രൻ. ഇനി കുമ്മനത്തിനായി ഒരു അദൃശ്യദൂരം കണ്ടെത്തുമോയേന്നാണ് അറിയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.