ദത്ത് വിവാദം: അനുപമയെ കണ്ട് പിന്തുണയറിയിച്ച് മേധ
text_fieldsതിരുവനന്തപുരം: ദത്ത് വിവാദത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മേധ പട്കർ. അനുപമയുടെ ദുരനഭുവങ്ങൾ നീതീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ല. ഈ വിഷയത്തിൽ കേരളത്തിലെ വനിത സംഘടനകൾ നിർബന്ധമായും നിലപാട് സ്വീകരിക്കണം. അനുപമയും ഭർത്താവ് അജിത്തുമായും കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു പ്രതികരണം.
അനുപമ ഇപ്പോഴും നിയമപേരാട്ടത്തിലാണെന്നാണ് മനസ്സിലാക്കുന്നത്. ദുഃഖകരമായ സംഭവമാണിത്. സർക്കാർ ഏജൻസികൾ ഭരണഘടനക്കും നിയമം അനുശാസിക്കുന്ന അവകാശങ്ങൾക്കും അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. കുഞ്ഞിെൻറയും അമ്മയുടെയും അവകാശങ്ങൾ ഇതിൽ ഉൾപ്പെടും.
ഉച്ചക്ക് പന്ത്രണ്ടോടെ വൈ.എം.സി.എയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഐക്യദാർഢ്യ സമിതി പ്രതിനിധികളും സാമൂഹിക പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.
വിഷമിക്കേണ്ടതില്ലെന്നും കുഞ്ഞിനെ നന്നായി വളർത്തി ധീരമായി മുന്നോട്ടുപോകണമെന്നും അവർ അനുപമയോട് പറഞ്ഞു. തുടർന്ന് ജെ. ദേവിക ദത്ത് വിവാദവും സർക്കാറും ശിശുക്ഷേമസമിതിയുമടക്കം സ്വീകരിച്ച നിലപാടുകളും വിശദീകരിച്ചു. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. സി.ആർ. നീലകണ്ഠൻ, ഡോ. ആസാദ്, എസ്. മിനി, മിർസാദ് റഹ്മാൻ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.