ബര്‍ഖ ദത്തിന് മാധ്യമ പ്രതിഭാ പുരസ്കാരം
text_fieldsകൊച്ചി: പ്രശസ്ത ടി.വി ജേണലിസ്റ്റ് ബര്‍ഖാദത്തിന് കേരള മീഡിയ അക്കാദമിയുടെ 2020ലെ ദേശീയ മാധ്യമ പ്രതിഭാ പുരസ്കാരം. ലക്ഷം രൂപയും പ്രശസ്തിശിൽപവും ഉള്‍ക്കൊള്ളുന്നതാണ് അവാര്‍ഡ്.
കോവിഡ് കാലത്തെ ധീര മാധ്യമപ്രവര്‍ത്തനമാണ് ബര്‍ഖ ദത്തിനെ അംഗീകാരത്തിന് അര്‍ഹയാക്കിയതെന്ന് അക്കാദമി ചെയര്മാന് ആര്.എസ്. ബാബു പറഞ്ഞു. മഹാമാരിയുടെ ഒന്നാം തരംഗം ഇന്ത്യയില്‍ വീശിയടിച്ചപ്പോള്‍ ജമ്മു-കശ്മീര്‍ മുതല്‍ കേരളം വരെ റോഡുമാര്‍ഗം സഞ്ചരിച്ച് മീഡിയ ടീമിനെ നയിച്ച് നൂറിലധികം ദിവസം അവര്‍ നടത്തിയ മാധ്യമപ്രവര്‍ത്തനം ലോകത്തിനുതന്നെ പുതുഅനുഭവം നല്‍കുന്നതാണെന്ന് ജൂറി വിലയിരുത്തി. കോവിഡിെൻറ തീക്ഷ്ണതയിൽ ജീവൻപോലും തൃണവൽഗണിച്ചായിരുന്നു അവരുടെ മാധ്യമയാത്ര. കുടിയേറ്റ തൊഴിലാളികളുടെ പലായനം ഉള്‍പ്പെടെ പ്രശ്നങ്ങള്‍ അവര്‍ക്കൊപ്പം സഞ്ചരിച്ച് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അത് നിരാകരിക്കാന്‍ ഭരണകൂടത്തിന് കഴിയാതെവന്നു. സുപ്രീംകോടതി ഇടപെടലുകള്‍ക്കും ആ റിപ്പോര്‍ട്ടുകള്‍ കാരണമായി.
കോവിഡുകാലത്ത് ബര്‍ഖ ദത്ത് നടത്തിയ മാധ്യമപ്രവര്‍ത്തനം അസാധാരണവും മാതൃകപരവുമാണെന്ന് തോമസ് ജേക്കബ് ചെയര്‍മാനും ഡോ. സെബാസ്റ്റ്യൻ പോള്‍, എം.പി. അച്യുതന്, കെ.വി. സുധാകരന്, ഡോ. നീതു സോന, ഡോ. മീന ടി. പിള്ള എന്നിവര്‍ അംഗങ്ങളുമായ ജൂറി വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡ് സമ്മാനിക്കും. 49കാരിയായ ബര്‍ഖാദത്തിന് പത്മശ്രീ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.