കേരള മീഡിയ അക്കാദമി അവാര്‍ഡുകള്‍ സമ്മാനിച്ചു
text_fieldsകൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2015ലെ മികച്ച മുഖപ്രസംഗത്തിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് ‘മാധ്യമം’ അസി. എക്സിക്യൂട്ടിവ് എഡിറ്റര്‍ പി.ഐ. നൗഷാദിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു.
മറ്റ് മാധ്യമ അവാര്‍ഡുകളും അക്കാദമിയിലെ 2015-’16 ബാച്ച് വിദ്യാര്‍ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളും കാക്കനാട്ടെ മീഡിയ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.
2015 സെപ്റ്റംബര്‍ അഞ്ചിന് ‘മാധ്യമം’ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ആ മരണങ്ങള്‍ സര്‍ക്കാറിനെ പ്രതിയാക്കേണ്ട കൊലപാതകങ്ങള്‍’ എന്ന മുഖപ്രസംഗത്തിനാണ് പി.ഐ. നൗഷാദിന് പുരസ്കാരം ലഭിച്ചത്. ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് ‘കേരള ഭൂഷണം’ പത്തനംതിട്ട ലേഖിക ആശ എസ്. പണിക്കര്‍, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് ‘മാതൃഭൂമി’ തൃശൂര്‍ യൂനിറ്റ് സബ് എഡിറ്റര്‍ ഒ. രാധിക, മികച്ച ഹ്യൂമന്‍ ഇന്‍ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ് ‘മാതൃഭൂമി’ കോഴിക്കോട് യൂനിറ്റ് സബ് എഡിറ്റര്‍ നിലീന അത്തോളി, മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള അവാര്‍ഡ് ‘ഡെക്കാന്‍ ക്രോണിക്കിള്‍’ കൊച്ചി യൂനിറ്റ് ഫോട്ടോഗ്രാഫര്‍ അനൂപ് കെ. വേണു, മികച്ച ദൃശ്യമാധ്യപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ‘മനോരമ ന്യൂസ്’ മലപ്പുറം യൂനിറ്റ് സ്പെഷല്‍ കറസ്പോണ്ടന്‍റ് എസ്. മഹേഷ് കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.