റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ മാനദണ്ഡം യുക്തിക്ക് നിരക്കാത്തത് -വി.ഡി. സതീശന്‍
text_fieldsകൊച്ചി: കോടതി റിപ്പോര്‍ട്ടിങ്ങിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ യുക്തിക്ക് നിരക്കാത്തതെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തകരുടെ തൊഴിലവകാശം എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനദണ്ഡം നടപ്പാക്കിയാല്‍ കോടതി റിപ്പോര്‍ട്ടിങ്ങിന് ആളില്ലാത്ത അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീംകോടതി റിപ്പോര്‍ട്ടിങ്ങിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അപ്രായോഗികമായതിനാല്‍ കര്‍ക്കശമായി നടപ്പാക്കിയിട്ടില്ല. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകര്‍ക്കും എല്‍.എല്‍.ബി ബിരുദമില്ല. സുപ്രീംകോടതി പോലും ഉപേക്ഷിച്ച മാനദണ്ഡങ്ങള്‍ ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത് കോടതിയില്‍ പത്രപ്രവര്‍ത്തകര്‍ കയറേണ്ട എന്ന ലക്ഷ്യത്തോടെയാണ്. ജോലി ചെയ്യാനുള്ള പൗരന്‍െറ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണ് കോടതികളും അഭിഭാഷകരും ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തക-അഭിഭാഷക തര്‍ക്കം പരിഹരിക്കാതെ ഇത്രയും രൂക്ഷമാക്കിയതില്‍ സര്‍ക്കാറിനും കോടതികള്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ ജുഡീഷ്യല്‍ അടിയന്തരാവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ഉദയഭാനു അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.