അക്രമം: ബി.ജെ.പിയെ ബഹിഷ്കരിച്ച് മാധ്യമങ്ങൾ
text_fieldsതിരുവനന്തപുരം: ഹര്‍ത്താലിനിടെ തലസ്ഥാനത്ത് വീണ്ടും മാധ്യമപ്രവര്ത്തകര്ക്കുനേ രെ സംഘ്പരിവാർ കൈയേറ്റം നടന്നതോടെ ബി.ജെ.പിയുടെ സമര റിപ്പോർട്ടിങ്ങും പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളയുടെ വാർത്തസമ്മേളനവും മാധ്യമപ്രവർത്തകർ ബഹിഷ്കരിച്ചു. പ ത്രപ്രവർത്തക യൂനിയെൻറ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധപ്രകടനവും നടത്തി. ഏഷ്യ ാനെറ്റ് ന്യൂസ് കാമറാമാന് ബൈജു വി. മാത്യു, മനോരമ ന്യൂസിലെ ജയന് കല്ലുമല എന്നിവരെയാ ണ് മർദിച്ചത്.
ആയുർവേദ കോളജ് ഭാഗത്തുനിന്ന് മാര്‍ച്ച് പുളിമൂട് ജങ്ഷനിൽ എത്തിയപ്പോഴാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രകോപിതരായി മാധ്യമങ്ങള്‍ക്കുനേരെ പാഞ്ഞടുത്തത്. ബൈജുവിെൻറ ചെകിടില്‍ അടിക്കുകയും കൈപിടിച്ച് തിരിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന ജയന് കല്ലുമലക്കും മര്‍ദനമേറ്റു. സംഭവം ചോദ്യംചെയ്ത മാധ്യമപ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബി.ജെ.പി ജില്ല സെക്രട്ടറി എസ്. സുരേഷ് ഒത്തുതീര്‍പ്പുശ്രമം നടത്തിയെങ്കിലും ബി.ജെ.പി പരിപാടി റിപ്പോർട്ട് ചെയ്യേണ്ടെന്ന് മാധ്യമപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.
മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണം അതിനീചം–െഎ.എൻ.എസ്
കോഴിക്കോട്: ഹർത്താലിൽ കേരളത്തിെൻറ പല ഭാഗങ്ങളിലും മാധ്യമപ്രവർത്തകർക്കുനേരെ നടന്ന ആക്രമണം അതിനീചവും വിവരങ്ങൾ അറിയാനുള്ള പൗരെൻറ അവകാശത്തെ ഹനിക്കുന്നതുമാെണന്ന് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (െഎ.എൻ.എസ്) കേരള മേഖല ചെയർമാൻ എം.വി. ശ്രേയാംസ്കുമാർ പ്രസ്താവനയിൽ പറഞ്ഞു. മാധ്യമപ്രവർത്തകർ അവരുടെ ജോലി ചെയ്യാനാണ് എത്തുന്നത്. നാട്ടിൽ നടക്കുന്നത് ജനങ്ങളെ അറിയിക്കുകയെന്നത് അവരുടെ കർത്തവ്യമാണ്.
അതിന് അനുവദിക്കാതെ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്നത് അപലപനീയമാണ്. ഇതിനുപിന്നിലെ കുറ്റവാളികൾ ആരായാലും അവരെ പിടികൂടി മാതൃകപരമയി ശിക്ഷ നൽകണം. എങ്കിൽ മാത്രമേ സ്വതന്ത്രമായി മാധ്യമപ്രവർത്തകർക്ക് ജോലിചെയ്യാൻ സാധിക്കൂ-അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണം അന്വേഷിക്കും –ഡി.ജി.പി
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന ആക്രമണങ്ങൾ ഗൗരവത്തോടെ കണ്ട് നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾക്കുപിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അക്കാര്യവും വിശദമായി അന്വേഷിക്കും. പ്രത്യേക സംഘങ്ങൾ രൂപവത്കരിക്കാൻ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ വിവരങ്ങളും ശേഖരിക്കാൻ ഇൻറലിജൻസ് വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.