സി.എം @ കാമ്പസ്; ചോദ്യോത്തര വേളയിൽ മാധ്യമങ്ങൾക്ക് വിലക്ക്
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ നടന്ന 'നവകേരളം യുവകേരളം' വിദ്യാർഥി സംവാദ പരിപാടിയിൽ മാധ്യമങ്ങൾക്ക് വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ സർവകലാശാലയിലെ വിദ്യാർഥികളുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞായിരുന്നു വിദ്യാർഥികളുമായുള്ള ചോദ്യോത്തര പരിപാടി. എന്നാൽ, ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടൻ മാധ്യമ പ്രവർത്തകരോട് സദസ്സിൽ നിന്ന് പുറത്തുപോകാൻ അവതാരകൻ നിർദ്ദേശിക്കുകയായിരുന്നു.
സംഭവത്തിൽ ഒൗദ്യോഗിക വിശദീകരണം തരാൻ സംഘാടകർ തയ്യാറായില്ല. എം.ജി സർവകലാശാലാ കാമ്പസിൽ നടന്ന ചോദ്യോത്തര പരിപാടിയിൽ വിദ്യാർഥിനിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി ക്ഷുഭിതനായാണ് പ്രതികരിച്ചത്. ഇതിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. സംഭവത്തിൽ വ്യാപക വിമർശനങ്ങളും ആക്ഷേപങ്ങളും ഉയർന്നിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാകാം കണ്ണൂരിൽ ചോദ്യോത്തര വേളയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതെന്ന വിലയിരുത്തലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.