തെരഞ്ഞെടുപ്പിൽ പല പദപ്രയോഗങ്ങളുമുണ്ടാകും -എ. വിജയരാഘവൻ
text_fieldsതൃശൂർ: ക്യാപ്റ്റൻ വിളി മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. തെരഞ്ഞെടുപ്പിൽ പല പദപ്രയോഗങ്ങളുമുണ്ടാകും. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥിയെ സംബന്ധിച്ച് നല്ല വിശ്വാസ്യതയുള്ള പദപ്രയോഗങ്ങൾ നടത്തുന്നത് സ്വാഭാവികമാണ്. അതിനെ വിഷയമാക്കേണ്ടതില്ല. മാധ്യമങ്ങൾ ഓരോ വിഷയങ്ങളേയും വ്യാഖ്യാനിക്കും, വ്യാഖ്യാനിച്ചതനുസരിച്ച് ചോദ്യം ചോദിക്കും. അതിനുള്ള ഉത്തരം താൻ പറയേണ്ടതില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.
'ഇതാ പടനായകൻ വരുന്നു' എന്ന് പറഞ്ഞാൽ അതിന്‍റെ അർഥം വാളൊക്കെ പിടിച്ച് ഒരാൾ വരുന്നു എന്നാണോ എന്നും അദ്ദേഹം ചോദിച്ചു. മീഡിയ വൺ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിജയരാഘവൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
ജീവിതഗന്ധിയായ വിഷയങ്ങളിൽ ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് യു.ഡി.എഫ് ശബരിമല വിഷയം പറയുന്നത്. വിവാദങ്ങളെ രൂപപ്പെടുത്തി അതിന് ചുറ്റും സഞ്ചരിക്കുന്നതാണ് യു.ഡി.എഫിന്‍റെ ശൈലി. അവർക്ക് വ്യക്തതയുള്ള നയങ്ങളില്ല. തങ്ങൾ നയങ്ങളും യു.ഡി.എഫ് അപവാദങ്ങളുമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.