മീഡിയവൺ മഹാപഞ്ചായത്ത് അവാർഡ് വിതരണം ചെയ്തു
text_fieldsപാലക്കാട്: 'മീഡിയവൺ മഹാപഞ്ചായത്തി'ൽ വിജയികളായ തൃശൂർ പെരിഞ്ഞനം ഗ്രാമപഞ്ചായത്തിനും പാലക്കാട്ടെ പൂക്കോട്ടുക്കാവ് പഞ്ചായത്തിനും അവാർഡുകൾ വിതരണം ചെയ്തു. പാലക്കാട് പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്തും പൂക്കോട്ടുക്കാവ് പഞ്ചായത്ത് പ്രസിഡൻറ് കെ. ജയദേവനും ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി.
പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന് ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾക്കും പൂക്കോട്ടുക്കാവിന് ജലസംരക്ഷണ പ്രവർത്തനങ്ങൾക്കുമാണ് പുരസ്കാരം. ഒരുലക്ഷം രൂപ വിലവരുന്ന സോളാർ പ്രോജക്ടും മെമേൻറായുമാണ് അവാർഡ്. മീഡിയവൺ കമ്യൂണിക്കേഷൻ ഓഫിസർ പി.ബി.എം. ഫർമീസ് ആമുഖപ്രഭാഷണം നടത്തി.
പാലക്കാട് പ്രസ്ക്ലബ് പ്രസിഡൻറ് അബ്ദുൽ ലത്തീഫ് നഹ സംസാരിച്ചു. മീഡിയവൺ പാലക്കാട് ബ്യൂറോ ഇൻ ചാർജ് സാജിദ് അജ്മൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.