മീഡിയവണ്‍-പൊളിറ്റിക് മാർക്കർ പ്രീപോൾ സർവേ ഇന്ന്
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിെൻറ വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ വോട്ടർമാരുടെ മനസ്സറിയാൻ മീഡിയവൺ പ്രീപോൾ സർവേ ബുധനാഴ്ച. വൈകീട്ട് ആറു മുതൽ സർവേ ഫലങ്ങൾ മീഡിയവണിൽ കാണാം.
ഡൽഹി ആസ്ഥാനമായ പൊളിറ്റിക് മാർക്കർ ആണ് മീഡിയവണിനുവേണ്ടി സർവേ നടത്തിയത്. ബിഹാർ തെരഞ്ഞെടുപ്പ്
ഫലം ഉൾപ്പെടെ കൃത്യമായി പ്രവചിച്ച സർവേ ഏജൻസിയാണ് പൊളിറ്റിക് മാർക്കർ. ഈ നിയമസഭ തെരഞ്ഞെടുപ്പു കാലത്തെ ഏറ്റവും അവസാനത്തെ സർവേയാണിത്.
സ്ഥാനാർഥി നിർണയം പൂർത്തിയായ ശേഷം ശേഖരിച്ച വിവരങ്ങളാണ് സർവേക്ക് ആധാരമാക്കിയത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽനിന്നായി 14,000ത്തിൽ അധികം പേരിൽനിന്ന് എടുത്ത വിവരങ്ങളനുസരിച്ചാണ് സർവേയുടെ അന്തിമഫലം തയാറാക്കിയത്.
മീഡിയവണ്‍-പൊളിറ്റിക് മാർക്കർ പ്രീപോൾ സർവേയുടെ ആദ്യഘട്ട ഫലങ്ങൾ മാർച്ച് 15നു പുറത്തുവിട്ടിരുന്നു. ആദ്യഘട്ട സർവേയിൽ 74 മുതൽ 80 വരെ എൽ.ഡി എഫിനും 58 മുതൽ 64 വരെ യു.ഡി.എഫിനും പൂജ്യം മുതൽ രണ്ടു വരെ സീറ്റുകൾ എൻ.ഡി.എക്കും പ്രവചിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.