മലപ്പുറത്തിെൻറ അമ്പതാണ്ട്: മീഡിയവണ്‍ ആദരം ഇന്ന്
text_fieldsമലപ്പുറം: ജില്ല രൂപവത്കരണത്തിെൻറ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലപ്പുറത്തി ന് മീഡിയവണിെൻറ ആദരം. വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്കിയ വ്യക്തികളെയും സ ്ഥാപനങ്ങളെയും ഞായറാഴ്ച 2.30ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ് ങില്‍ ആദരിക്കും. മലപ്പുറത്തിെൻറ വികസനത്തിലും വളര്‍ച്ചയിലും നിസ്തുലസംഭാവനകള്‍ നല്കിയ 50 വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് ആദരിക്കുക.
അഞ്ച് സെഷനുകളിലായി നടക ്കുന്ന പരിപാടിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത് തല, മന്ത്രിമാരായ എ.കെ. ബാലന്, രാമചന്ദ്രന് കടന്നപ്പള്ളി, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, പി.വി. അന്‍വര്‍, പി. അബ്ദുല്‍ഹമീദ്, പി.കെ. അബ്ദുറബ്ബ്, പി. ഉബൈദുല്ല, എം. ഉമ്മര്‍, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി ഉണ്ണികൃഷ്ണന്, കലക്ടർ അമിത് മീണ ഐ.എ.എസ്, ബഷീറലി ശിഹാബ് തങ്ങള്‍, ഡോ. കെ. മുഹമ്മദ് ബഷീര്‍, മീഡിയവണ്‍ വൈസ് ചെയര്മാന് പി. മുജീബുറഹ്മാന്‍ എന്നിവര്‍ പങ്കെടുക്കും.
മലപ്പുറത്തിെൻറ വര്‍ത്തമാനങ്ങള്‍ എന്ന തലക്കെട്ടില്‍ വിവിധ സെഷനുകളിലായി മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്, എഴുത്തുകാരായ കെ.പി. രാമനുണ്ണി, മണമ്പൂര്‍ രാജന് ബാബു, മാധ്യമം എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം എന്നിവര്‍ പ്രഭാഷണം നടത്തും.
മലപ്പുറത്ത് പരീക്ഷിച്ച് വിജയിച്ച ശേഷം കേരളം ഏറ്റെടുത്ത കുടുംബശ്രീ, സന്നദ്ധ സേവന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ പീപ്ള്‍സ് ഫൗണ്ടേഷന്, ബൈത്തുറഹ്മ, സിജി, എം.ഇ.എസ്, ജില്ല പഞ്ചായത്തിെൻറ വിജയഭേരി, ഇ.എം.എസ് ആശുപത്രി എന്നിവയെയും ചടങ്ങില്‍ ആദരിക്കും.
മലപ്പുറത്തിെൻറയും കേരളത്തിെൻറയും ചരിത്രത്തില്‍ സ്വയം അടയാളപ്പെടുത്തിയ മണ്മറഞ്ഞ 10 അതികായരെയാണ് രാഷ്ട്രീയ നേതൃത്വത്തില്‍നിന്ന് ആദരിക്കുക. ഇ.എം.എസ്, സി.എച്ച്. മുഹമ്മദ്കോയ, എം.പി.എം. അഹമ്മദ് കുരിക്കള്‍, ശിഹാബ് തങ്ങള്‍, ഇ.കെ. ഇമ്പിച്ചി ബാവ, കെ.പി. രാമന്, ചാക്കീരി അഹമ്മദ് കുട്ടി, അവുക്കാദര്‍ കുട്ടി നഹ, യു.എ. ബീരാന്, കൊളാടി ഗോവിന്ദന് കുട്ടി എന്നിവര്‍.
ചരിത്രകാരന്മാരായ എം.ജി.എസ്. നാരായണന്, എം. ഗംഗാധരന്, സി. രാധാകൃഷ്ണന്, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കരുവള്ളി മുഹമ്മദ് മൗലവി, യു. ഷറഫലി,
ആസിഫ് സഹീര്‍, വി.എം. കുട്ടി, സിതാര കൃഷ്ണകുമാര്‍, ഹംസ അഞ്ചുമുക്കില്‍ തുടങ്ങിയ 50 പേരെയാണ് ആദരിക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്. മുന്‍
മലപ്പുറം ജില്ല കലക്ടര്‍ കെ.പി. ബാലകൃഷ്ണന് ഐ.എ.എസ് അധ്യക്ഷനും പി.എ. റഷീദ് (പി.ആര്.ഡി മുന്‍ അഡീ ഡയറക്ടര്‍), അബ്ദുല്ല (മാതൃഭൂമി മുന്‍ ബ്യൂറോ ചീഫ്), ഇബ്രാഹിം കോട്ടക്കല്‍ (െഡപ്യൂട്ടി എഡിറ്റർ, മാധ്യമം), ഐ സമീല്‍ (പ്രസിഡൻറ്, പ്രസ് ക്ലബ്, മലപ്പുറം) എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് വ്യക്തികളെയും സ്ഥാപനങ്ങളെയും തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.