മീഡിയവൺ 'സ്നേഹസ്പർശം' വീട് കൈമാറി
text_fieldsകൊച്ചി: പാനായിക്കുളത്തെ റഫീക്കിനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം. നിരവധി ജീവിതങ്ങള്‍ക്ക് തണലേകിയ മീഡിയവണ്‍ 'സ്നേഹസ്പർശ'ത്തിലൂടെയാണ് ഇവരുെടയും സ്വപ്നം യാഥാര്‍ഥ്യമായത്. കൊച്ചു വാടകവീട്ടില്‍ സെറിബ്രല്‍ പാഴ്സി ബാധിച്ച മകള്‍ ഫാത്തിമ ബീവിക്കൊപ്പമായിരുന്നു റഫീക്കിെൻറയും കുടുംബത്തിെൻറയും ജീവിതം.
സ്വന്തമായി ഒരു വീടെന്നത് സ്വപ്നം കാണാന്‍പോലും സാധിക്കാത്ത കുടുംബത്തെ കുറിച്ച് മീഡിയവണിലൂടെയാണ് പുറംലോകമറിഞ്ഞത്. ലോകമെമ്പാടുമുള്ള മീഡിയവണ്‍ പ്രേക്ഷകര്‍ക്കൊപ്പം നിരവധി സന്നദ്ധ സംഘടനകളും സ്നേഹസ്പര്‍ശമായി കൂടെ നിന്നപ്പോള്‍ പാനായിക്കുളത്തുതന്നെ റഫീക്കിനും കുടുംബത്തിനും വീടൊരുങ്ങി. സ്നേഹസ്പര്‍ശം പരിപാടിയുടെ അവതാരകയായ കെ.എസ്. ചിത്രയും വീടിനായി സഹായധനം കൈമാറി. റഫീക്കിെൻറയും ആബിദിെൻറയും സ്വപ്ന ഭവനത്തിെൻറ താക്കോല്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ കൈമാറി.
മീഡിയവണ്‍ കമ്യൂണിക്കേഷന്‍ ഓഫിസര്‍ പി.ബി.എം. ഫര്‍മീസ് പദ്ധതി വിശദീകരിച്ചു. പീപ്ള്‍സ് ഫൗണ്ടേഷന് ജില്ല രക്ഷാധികാരി അബൂബക്കര്‍ ഫാറൂഖി, ജില്ലാ കോഡിനേറ്റര്‍ എം.എം. ഉമര്‍, ഏരിയ കോഓർഡിനേറ്റർ തൽഹത്ത്, മീഡിയവൺ കൊച്ചി അഡ്മിൻ മാനേജർ പി.എം. സജീദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.