കരുതലിെൻറ സ്പർശമായി മീഡിയവൺ ‘സ്നേഹസ്പർശം’ പരിപാടിക്ക് തുടക്കം
text_fieldsതിരുവനന്തപുരം: നാടിെൻറ പ്രശ്നങ്ങൾക്ക് ജനകീയപരിഹാരവും ആലംബഹീനർക്ക് കൈത്താങ്ങുമായി ‘മീഡിയവൺ’ ചാനൽ ആരംഭിക്കുന്ന ‘സ്നേഹസ്പർശം’ പരിപാടിക്ക് തുടക്കം. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ വ്യവസായ-സ്പോർട്സ് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കാനുള്ളതാണ് സ്നേഹസ്പർശം പോലുള്ള പരിപാടികളെന്നും ഇതിന് എല്ലാവിധ സഹകരണവുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെടുന്നവരെ സഹായിക്കാൻ വ്യത്യസ്ത വിഭാഗത്തിൽപെടുന്നവർ മുന്നോട്ടുവരുന്നുണ്ട്. കേരളീയ സമൂഹം നന്മയുടെ അന്തരീക്ഷത്തിലേക്ക് കടന്നുവരുന്നതിെൻറ തെളിവാണിത്. ഇതിൽ സുപ്രധാനപങ്കാണ് മീഡിയവൺ ചാനൽ ഏറ്റെടുത്തത്. സമൂഹത്തിലെ അർഹരായവർക്ക് വീടുണ്ടാക്കി നൽകുന്ന ‘മാധ്യമ’ത്തിെൻറ അക്ഷരവീട് പദ്ധതി മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആദ്യസഹായം ഏറ്റുവാങ്ങൽ തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപം അശരണർക്കും ആലംബഹീനർക്കും വേണ്ടി ചെലവഴിക്കുന്ന സമയവും സമ്പത്തും അധ്വാനവുമാണ്. അങ്ങനെ ചെലവഴിക്കുന്നവർക്കോ അവരുടെ അടുത്ത തലമുറക്കോ അതു തിരിച്ചുകിട്ടും. ചാനലുകൾക്കിടയിൽ ഇത്തരം പരിപാടികളിലൂടെ ക്രിയാത്മകമായ മത്സരമാണ് നടക്കേണ്ടത്. കഷ്ടപ്പെടുന്നവെൻറ കണ്ണീരൊപ്പാനുള്ള സ്നേഹസ്പർശം സമൂഹം ഏറ്റെടുക്കുമെന്നും മന്ത്രി ജലീൽ കൂട്ടിച്ചേർത്തു.
ജീവിതത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്ന പരിപാടിയുമായി വിശ്വാസ്യതയുള്ള മീഡിയവൺ ചാനൽ രംഗത്തുവന്നത് വലിയ കാര്യമാണെന്ന് പരിപാടിയുടെ അവതാരക കൂടിയായ ഗായിക കെ.എസ്. ചിത്ര പറഞ്ഞു. മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബ് റഹ്മാൻ അധ്യക്ഷതവഹിച്ചു. നോവലിസ്റ്റ് പെരുമ്പടവം ശ്രീധരൻ, ചുങ്കത്ത് ഗ്രൂപ് ജനറൽ മാനേജർ ജി. രാജ്മോഹൻ, സുമിക്സ് കിഡ്സ്വെയർ മാനേജിങ് ഡയറക്ടർ കെ.പി. ബീന, പീപിൾസ് ഫൗണ്ടേഷൻ സെക്രട്ടറി പി.സി. ബഷീർ, പ്രഫ. അലിയാർ എന്നിവർ സംസാരിച്ചു. മീഡിയവൺ സി.ഇ.ഒ എം. അബ്ദുൽ മജീദ് സ്വാഗതവും ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.