മീഡിയവണിനെതിരായ കുറ്റം: ആര്.എസ്.എസിനെ ചോദ്യം ചെയ്തു
text_fieldsകോഴിക്കോട്: ആര്.എസ്.എസിനെ ചോദ്യം ചെയ്യുകയും വംശീയാതിക്രമ സമയത്ത് ഡല്‍ഹി പൊലീസ് നിഷ്ക്രിയമാണെന്ന് ആരോപിക്കുകയും ചെയ്തത് കുറ്റകരമാണെന്ന് ആരോപിച്ചാണ് മീഡിയവണ്‍ സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ വിലക്കിയത്.
കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിെൻറ നോട്ടീസിൽനിന്ന്: ‘ഡല്‍ഹി കലാപ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുേമ്പാള്‍ മീഡിയവണ്‍, സി.എ.എ അനുകൂലികളുടെ അക്രമങ്ങളില്‍ ബോധപൂര്‍വം കേന്ദ്രീകരിച്ചത് പക്ഷപാതപരമാണ് എന്നാണ് തോന്നുന്നത്. ചാനല്‍ ആര്.എസ്.എസിനെ ചോദ്യം ചെയ്യുന്നു. ഡല്‍ഹി പൊലീസ് നിഷ്ക്രിയമാണെന്ന് ആരോപിച്ചു. ചാനല്‍ ആര്.എസ്.എസിനോടും പൊലീസിനോടും വിമര്‍ശനാത്മക നിലപാടാണ് തുടരുന്നത്’.
സര്‍ക്കാര്‍ നടപടിക്ക് കാരണമായി റിപ്പോര്‍ട്ട് ചെയ്തുവെന്ന് പറയുന്ന വാര്‍ത്ത ഇപ്രകാരമാണ്: ‘സി.എ.എ വിരുദ്ധ സമരം നടന്ന മൂന്ന് സ്ഥലങ്ങളില്‍നിന്ന് പ്രതിഷേധക്കാരെ ആക്രമികള്‍ ഒഴിപ്പിച്ചു. പൊലീസ് സി.എ.എ അനുകൂലികളെ പിന്തുണക്കുന്ന തരത്തിലാണ് പ്രവര്‍ത്തിച്ചത്.
ആക്രമികള്‍ കടകളും പഴവണ്ടികളും തകര്‍ക്കുകയും തീെവക്കുകയും ചെയ്തതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ചാന്ദ്ബാഗിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് അക്രമം ഏറെയുമുണ്ടായതെന്ന് ചാനല്‍ വാര്‍ത്ത കൊടുത്തു. കല്ലേറും തീെവപ്പുമുണ്ടായതും പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോയതും ചാനല്‍ വാര്‍ത്തയിലുണ്ട്’.
‘അക്രമികളും പൊലീസും പരസ്പരം സഹായിച്ചു, സി.എ.എ വിരുദ്ധ സമരക്കാരുമായി ചര്‍ച്ചനടത്താന്‍ സര്‍ക്കാര്‍ തയാറായില്ല, സി.എ.എ വിരുദ്ധ സമരക്കാരോടുള്ള സര്‍ക്കാറിെൻറ അവഗണനാ മനോഭാവമാണ് അക്രമത്തിന് പ്രധാന കാരണം, ഡല്‍ഹി പൊലീസിെൻറ കാര്യക്ഷമതയില്ലായ്മയാണ് അക്രമത്തിനിടയാക്കിയത്, ആക്രമികളുടെ സ്വൈരവിഹാരത്തിന് പൊലീസ് വഴിയൊരുക്കി, സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നുണ്ടെങ്കിലും യാഥാര്‍ഥ്യം അങ്ങനെയല്ല' എന്നിങ്ങനെയുള്ള വിവരങ്ങളും ചാനലിലുണ്ടായിരുന്നുവെന്ന് ഉത്തരവില്‍ പറയുന്നു.
ഇത്തരം വാര്‍ത്തകള്‍ 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയമത്തിന് വിരുദ്ധമാണെന്നാണ് കേന്ദ്ര മന്ത്രാലയം പറയുന്നത്. ഈ രീതിയിലെ റിപ്പോര്‍ട്ടിങ് രാജ്യത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.