മീഡിയ വൺ -വി.ജെ ഫിലിം ഹൗസ് സിനിമ വർക് ഷോപ് 13 മുതൽ
text_fieldsകോഴിക്കോട്: മീഡിയവൺ അക്കാദമിയും കൊച്ചി ആസ്ഥാനമായ വി.ജെ ഫിലിം ഹൗസും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന സിനിമ വർക് ഷോപ് തിരുവനന്തപുരത്ത്. മേയ് 13 മുതൽ 15വരെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് വർക് ഷോപ്.സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്കും സിനിമയെ തൊഴിൽമേഖലയാക്കാൻ ഉദ്ദേശിക്കുന്നവർക്കും ഉപകാരപ്പെടുന്നരീതിയിലാണ് ക്ലാസുകൾ.
സംവിധായകൻ സന്തോഷ് വിശ്വനാഥ്, നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ, വി.സി. അഭിലാഷ്, മാത്തുക്കുട്ടി, നടനും അഭിനയ പരിശീലകനുമായ മുരളി മേനോൻ, ഗ്രൂമർ എസ്.എസ്. ശരൺ, കലേഷ് പരമേശ്വരൻ തുടങ്ങി മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തരാണ് ക്ലാസുകൾ നയിക്കുന്നത്. പ്രീപ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ എന്നിങ്ങനെ തരംതിരിച്ചായിരിക്കും പഠനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.