ശബരിമല റിപ്പോർട്ടിങ്ങിനുപോയ മാധ്യമപ്രവർത്തകർെക്കതിരെ കേസ്
text_fieldsകോട്ടയം: സന്നിധാനത്ത് ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകർക്കെതിരെ കേസ്. അമൃത ടി.വി കേ ാട്ടയം ബ്യൂറോ ചീഫ് എം. ശ്രീജിത്, ജനം ടി.വി ലേഖകൻ ഉമേഷ്, ന്യൂസ് 18 ലേഖകൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
മണ്ഡലകാലത്തിെൻറ തുടക്കത്തിൽ സന്നിധാനത്ത് റിപ്പോർട്ടിങ്ങിനുപോയ ഇവർ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോ പിച്ച് 117ഇ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നവംബർ 14ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. സന്നിധാനത്തെത്തിയ ശ്രീജിത്തിനെ റിപ്പോർട്ടിങ്ങിന് അനുവദിച്ചില്ല. തുടർന്ന് ബലംപ്രയോഗിച്ചാണ് ഇദ്ദേഹം അടക്കമുള്ള മാധ്യമസംഘത്തെ പൊലീസ് പുറത്താക്കിയത്. പിന്നീട് ട്രാക്ടറിൽ പമ്പയിലെത്തിച്ച് അവിടെനിന്ന് പൊലീസ് വാഹനത്തിൽ പുലർച്ച രണ്ടിന് പത്തനംതിട്ടയിൽ കൊണ്ടുവിടുകയായിരുന്നു.
യുവതി പ്രേവശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തത്സമയ റിപ്പോർട്ടിങ്ങിന് എത്തിയ മാധ്യമപ്രവർത്തകർക്കാണ് അന്ന് പൊലീസ് വിലക്ക് ഏർെപ്പടുത്തിയത്. അനുമതി വാങ്ങാതെ ദൃശ്യങ്ങൾ പകർത്തിയെന്നാരോപിച്ചാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച നിലക്കൽ സ്റ്റേഷനിലെത്തി ജാമ്യമെടുക്കണമെന്ന് പൊലീസ് അറയിപ്പാണ് ലഭിച്ചത്. മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത െപാലീസ് നടപടിയിൽ കേരള പത്രപ്രവർത്തക യൂനിയൻ കോട്ടയം ജില്ല ഘടകം പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.