മാധ്യമ പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് തിങ്കളാഴ്ച
text_fieldsതിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരായ കള്ളക്കേസുകളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും സംസ്ഥാനത്തെ മാധ്യമപ്രവർത്തകർ തിങ്കളാഴ്ച സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്നും രാവിലെ 11മന് മാർച്ച് തുടങ്ങുമെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ മാർച്ചിനെ അഭിസംബോധന ചെയ്യും.
മാധ്യമ പ്രവർത്തകർക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കുക, മാധ്യമ പ്രവർത്തകരുടെ സെക്രട്ടറിയറ്റ് പ്രവേശനം പുന:സ്ഥാപിക്കുക, നിയമസഭാ ചോദ്യോത്തരവേള ചിത്രീകരിക്കാൻ പത്ര- ദൃശ്യ മാധ്യമങ്ങൾക്ക് ഉണ്ടായിരുന്ന അനുമതി പുനസ്ഥാപിക്കുക, ബജറ്റിൽ പ്രഖ്യാപിച്ച ആയിരം രൂപ പെൻഷൻ വർദ്ധന പൂർണമായും നടപ്പാക്കുക, നിർത്തലാക്കിയ മാധ്യമപ്രവർത്തക പെൻഷൻ സെക്ഷൻ പുനസ്ഥാപിക്കുക, കരാർ ജീവനക്കാരെയും ന്യൂസ് വീഡിയോ എഡിറ്റർമാരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.