ഉത്തരവാദിത്തത്തോടെ മാധ്യമപ്രവര്‍ത്തനം നടത്താന്‍ പാഠമാകട്ടെ –മാര്‍ ആലഞ്ചേരി
text_fieldsകൊച്ചി: ക്രിസ്തുവിന്‍െറ അന്ത്യഅത്താഴത്തെ അവഹേളിക്കുന്ന രീതിയില്‍ വന്ന ചിത്രം ക്രിസ്തീയ വിശ്വാസികളെയെല്ലാം വേദനിപ്പിച്ചതായി സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു. ക്രൈസ്തവ സന്യാസിനിമാരെ അതില്‍ ചിത്രീകരിച്ചതിലൂടെ ലക്ഷക്കണക്കായ സമര്‍പ്പിതരെയും അപമാനിച്ചിരിക്കുന്നു.
രചനകള്‍ പലതവണ വായിച്ചും പരിശോധിച്ചും തിരുത്തിയും പ്രസിദ്ധീകരിക്കാനാവുന്ന പ്രമുഖ ആനുകാലിക പ്രസിദ്ധീകരണത്തില്‍ ഇതുവന്നു എന്നത് വിഷയത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു. അങ്ങനെ സംഭവിക്കരുതായിരുന്നു. തങ്ങളുടെ വികാരങ്ങളെ ആഴത്തില്‍ മുറിപ്പെടുത്തുന്ന ഈ സംഭവത്തില്‍ വിശ്വാസികള്‍ പലേടത്തും പരസ്യമായ പ്രതിഷേധ പ്രകടനങ്ങളിലേക്ക് ഇറങ്ങിയതായി കാണുന്നു.
ഇതേസമയം ആ മാസികയുടെ മാനേജ്മെന്‍റ് പത്രത്തിലൂടെ ക്ഷമാപണം നടത്തിയത് ക്രിയാത്മക പ്രതികരണമായി കണക്കാക്കുന്നു. ചിത്രം ഉണ്ടാക്കിയ മുറിവും വേദനയും പെട്ടെന്നു മാറുന്നതല്ല. വിശ്വാസികളുടെ വികാര വിചാരങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ ഉത്തരവാദിത്തത്തോടെ മാധ്യമപ്രവര്‍ത്തനം നടത്താന്‍ എല്ലാവര്‍ക്കും ഇതു പാഠമാകേണ്ടതാണെന്ന് മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.