Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 2:30 PM IST Updated On
date_range 26 Feb 2022 2:30 PM ISTമീഡിയവൺ സംപ്രേഷണ വിലക്ക് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗം -എം.എ ബേബി
text_fieldsbookmark_border
കോഴിക്കോട്: മീഡിയവൺ ചാനലിന് വിലക്കേർപ്പെടുത്തിയത് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കോഴിക്കോട്ട് ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച മാധ്യമ സ്വതന്ത്ര്യവും ഇന്ത്യൻ ഭരണഘടനയും സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശസുരക്ഷയുടെ ഉമ്മാക്കികാട്ടി സർക്കാറിൻെറ എല്ലാ നടപടികളെയും ന്യായീകരിക്കരുത്. കാരണം കാണിക്കാതെ മീഡിയവൺ ചാനൽ വിലക്കിയത് ഭരണകൂട ഭീകരതയാണ്.
ഭരണഘടനയെ തള്ളിക്കളഞ്ഞ് കോടതി മനുസ്മൃതിയും മറ്റും പരിഗണിക്കുന്നു. ഭരണഘടന ഉയർത്തിപ്പിടിക്കാതെ മനുസ്മൃതിയെ അടിസ്ഥാനമാക്കി കോടതികൾ സർക്കാറിന് അനുകൂലമായ വിധി നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story