മീഡിയവൺ വിലക്ക് മൗലികാവകാശ ലംഘനം -ഐ.കെ. രവീന്ദ്രരാജ്
text_fieldsപത്തനംതിട്ട: മീഡിയവൺ ചാനലിനെതിരെയുള്ള കേന്ദ്ര സർക്കാറിന്റെ വിലക്ക് മൗലികാവകാശ ലംഘനമാണെന്ന് സോഷ്യലിസ്റ്റ് നേതാവും സോഷ്യലിസ്റ്റ് എസ്.എസി/എസ്.ടി സെന്റർ സംസ്ഥാന പ്രസിഡന്റുമായ ഐ.കെ. രവീന്ദ്രരാജ്. കേന്ദ്ര സർക്കാറിന്റെ ഏകപക്ഷീയമായ നടപടി റദ്ദാക്കാൻ വിസമ്മതിച്ച കേരള ഹൈകോടതി നടപടി ഭരണഘടന ബാധ്യതയിൽനിന്നുള്ള ഒഴിഞ്ഞുമാറ്റമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മീഡിയവണിനെതിരെയുള്ള വിലക്കിൽ പ്രതിഷേധിച്ച് സോഷ്യലിസ്റ്റ് എസ്.സി/എസ്.ടി സെന്റർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൗരാവകാശ-ജനാധിപത്യ സംസ്ഥാന കൺവെൻഷൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചാനൽ വിലക്കെന്നാണ് കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, ഇതെന്താണെന്ന് വ്യക്തമാക്കാനോ ചാനലിന് പറയാനുള്ളത് കേൾക്കാനോ തയാറാകാത്തത് സാമാന്യനീതിയുടെ ലംഘനമാണ്. സമഗ്രാധിപത്യ ഭരണത്തെ ലക്ഷ്യമാക്കി കേന്ദ്ര സർക്കാറും ബി.ജെ.പിയും ജനാധിപത്യ അവകാശങ്ങൾ കുഴിച്ചുമൂടി ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ മീഡിയവണിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.