സ്വശ്രയ ദുരവസ്ഥക്ക് ഉത്തരവാദി സര്‍ക്കാറെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള അലോട്ട്മെൻറ് കഴിഞ്ഞിട്ടും തങ്ങള്‍ അടക്കേണ്ട ഫീസ് എത്രയെന്ന് പോലും അറിയാതെ കുട്ടികളും രക്ഷിതാക്കളും തീ തിന്നുന്ന ഇപ്പോഴത്തെ ദുരവസ്ഥക്ക് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തിെൻറ ദോഷവശങ്ങളെല്ലാം അവസാനിപ്പിച്ച് മിടുക്കരായ കുട്ടികള്‍ക്ക് മാത്രം അവര്‍ക്ക് താങ്ങാവുന്ന ഫീസില്‍ പഠനം ഒരുക്കാവുന്ന സുവര്‍ണ്ണാവസരമാണ് സര്‍ക്കാരിെൻറ പിടിപ്പുകേട് കാരണം നഷ്ടപ്പട്ടത്.
അവധാനതയോടെ കൃത്യസമയത്ത് ചെയ്യേണ്ടതൊന്നും ചെയ്യാതെ മാനേജ്മെൻറുകളുമായി സര്ക്കാര്ഒത്തുകളിച്ച് പ്രവേശനം പരമാവധി വഷളാക്കുകയായിരുന്നു. പല തവണ ഉത്തരവുകളിറക്കുകയും അവ പിന്‍വലിക്കുകയും വീണ്ടും പുറപ്പെടുവിക്കുകയും ചെയ്തു. കോടതികളില്‍ കേസ് തോറ്റു കൊടുത്തു. ഏറ്റവും ഒടുവില്‍ സുപ്രീം കോടതി 11 ലക്ഷം രൂപയായി ഫീസ് നിശ്ചയിച്ചപ്പോള്‍ സംസ്ഥാനത്തെ ഫീസ് ഘടനയുടെ യഥാർഥ വസ്തുത കോടതിയില്‍ അവതരിപ്പിക്കാന്‍ പോലും സര്‍ക്കാർ മിനക്കെട്ടില്ല.
പകുതിയോളം കോളേജുകളില്‍ ഇപ്പോഴും അലോട്ട്മെൻറ് നടന്നിട്ടില്ല. അലോട്ട്മെൻറ് നടന്നവയില്‍ പോലും ഫീസ് എത്രയെന്ന് അറിയാത്തതിനാൽ കുട്ടികള്‍ അഡ്മിഷന് എടുക്കാനാവാതെ അമ്പരന്ന് നില്‍ക്കുകയാണ്. ഇനി സ്പോട്ട് അഡ്മിഷനില്‍ മാനേജമെൻറുകളുടെ ലേലം വിളിയും കൊള്ളയടിയുമാണ് വരാന്‍ പോകുന്നത്. നീറ്റ് ഏര്പ്പെടുത്തിയതിെൻറ ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുന്നു.സ്വാശ്രയ പ്രവേശനം മുന്‍പൊരിക്കലും ഇത്രത്തോളം കൂട്ടക്കഴപ്പത്തില്കലാശിച്ചിട്ടില്ല. വന്‍ഗൂഢാലോചനയാണ് ഇതിന് പിന്നിൽ ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.