മുഖ്യമന്ത്രി കാണണം; ഷിംനയുടെ കണ്ണീർ
text_fieldsതിരുവനന്തപുരം: ബാങ്ക് ഗാരൻറിയില്ലാത്തതിെൻറ പേരിൽ ഒരു പാവപ്പെട്ട കുട്ടിക്കും മെഡിക്കൽ പ്രവേശനം നിഷേധിക്കുന്ന സാഹചര്യമുണ്ടാകില്ലെന്ന് പ്രസ്താവനയിറക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ അറിയണം ഷിംനയുടെ കഥ. നാലു ലക്ഷം രൂപ പലിശക്കെടുത്തും ഒരു ലക്ഷം രൂപക്ക് ഉമ്മയുടെ ആഭരണങ്ങൾ വിറ്റുപെറുക്കിയും മെഡിക്കൽ പ്രവേശനത്തിനെത്തിയ ഇൗ മിടുക്കിക്ക് മെഡിക്കൽ പഠനമോഹം വലിച്ചെറിഞ്ഞു പോകേണ്ടിവന്ന കദനകഥ.
അഞ്ചു ലക്ഷം രൂപക്ക് ഡി.ഡിയും ആറു ലക്ഷം രൂപക്ക് ബോണ്ടും തയാറാക്കി ഷിംന ഉമ്മ സജീനക്കൊപ്പം വന്ന് തിങ്കളാഴ്ചയാണ് തിരുവനന്തപുരം എസ്.യു.ടി മെഡിക്കൽ കോളജിൽ പ്രവേശനം േനടിയത്. ഫീസ് 11 ലക്ഷമായി നിശ്ചയിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ ഷിംനയെ തേടി കോളജ് അധികൃതരുടെ വിളിയെത്തി. അടിയന്തരമായി ആറു ലക്ഷം രൂപക്ക് ബാങ്ക് ഗാരൻറി ലഭ്യമാക്കണമെന്ന്. അല്ലെങ്കിൽ പ്രവേശനം റദ്ദാകുമെന്ന മുന്നറിയിപ്പും.
അഞ്ചു ലക്ഷം രൂപ ഒപ്പിക്കാൻ നെേട്ടാട്ടമോടിയ ഉമ്മ സജീനക്ക് മുന്നിൽ ആറു ലക്ഷത്തിന് ബാങ്ക് ഗാരൻറി സംഘടിപ്പിക്കാൻ ഒരു വഴിയുമില്ലായിരുന്നു. ഷിംന നീറ്റ് േകരള റാങ്ക് പട്ടികയിൽ 2400ാം സ്ഥാനത്ത് എത്തിയാണ് അലോട്ട്മെൻറ് നേടിയത്. ബാങ്ക് ഗാരൻറി സംഘടിപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഷിംനയും ഉമ്മയും ചൊവ്വാഴ്ച വീണ്ടും പ്രവേശന നടപടികൾ നടക്കുന്ന തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ഒാഡിറ്റോറിയത്തിൽ എത്തി.
വഴിമുട്ടിയപ്പോൾ പ്രവേശനം റദ്ദ് ചെയ്തു നൽകാൻ പ്രവേശന പരീക്ഷാ കമീഷണറെ കണ്ട് അഭ്യർഥിച്ചു. ബാങ്ക് ഗാരൻറി ഹാജരാക്കാൻ കഴിയാത്തതിെൻറ പേരിൽ പ്രവേശനപരീക്ഷാ കമീഷണർ വൈകീേട്ടാടെ പ്രവേശനം റദ്ദാക്കി. പത്തുവർഷം മുമ്പുണ്ടായ അപകടത്തിൽ പരിക്കുപറ്റി കിടപ്പിലാണ് ഷിംനയുടെ ഉപ്പ ആറ്റിങ്ങൽ വാളക്കാട് സ്വദേശി അഷ്റഫ്. ഉമ്മ സജീന തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ജോലി ചെയ്താണ് കുടുംബം പോറ്റുന്നതും മകളെ മെഡിക്കൽ പഠനത്തിെൻറ പടിവാതിൽക്കൽവരെ എത്തിച്ചതും.
പലിശക്ക് വാങ്ങിയും ആഭരണങ്ങൾ വിറ്റും കിട്ടിയ അഞ്ചു ലക്ഷം രൂപക്ക് സ്പോട്ട് അഡ്മിഷൻ സമയത്ത് ബി.ഡി.എസ് പ്രവേശനം ലഭിക്കുേമാ എന്നതാണ് ഇനി ഇവർ ഉറ്റുനോക്കുന്നത്. ഒേട്ടറെ വിദ്യാർഥികളാണ് ഇൗ രൂപത്തിൽ ഉയർന്ന ഫീസിൽ പ്രവേശനം നേടാനാകാതെ കണ്ണീരോടെ മടങ്ങുന്നത്. ബാങ്ക് ഗാരൻറിയുടെ പേരിൽ പ്രവേശനം തടസ്സപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിെൻറ തൊട്ടുപിന്നാലെയാണ് ബി.പി.എൽ കുടുംബത്തിൽനിന്നുള്ള വിദ്യാർഥിയായ ഷിംനയുടെ മെഡിക്കൽ പഠനമോഹം പൊലിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.