ടി.സി വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പുനഃപ്രവേശനം നല്കാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനായി ടി.സി വാങ്ങിയ വിദ്യാർഥികൾക്ക് പ്രവേശനം സാധിക്കാതെ വന്നാൽ നിലവിൽ ചേർന്നിടത്ത് പുനഃപ്രവേശനം നടത്താൻ നിർദേശിച്ച് സർക്കാർ ഉത്തരവ്. നീറ്റിെൻറ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനത്തിനുവേണ്ടി വിദ്യാര്‍ഥികൾ സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽനിന്ന് ലിക്വിഡേറ്റഡ് ഡാമേജ് അടച്ച് വിടുതൽ സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും കൈപ്പറ്റിയിരുന്നു.
സുപ്രീംകോടതി സ്വാശ്രയ മേഖലയിൽ മെഡിക്കൽ ട്യൂഷൻ ഫീസ് 11ലക്ഷമാക്കിയതിനെ തുടർന്ന് മെഡിക്കൽ പഠനത്തിന് ബുദ്ധിമുട്ടുണ്ടെന്നും എൻജിനീയറിങ് പഠനം തുടരാൻ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളും വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. മെഡിക്കൽ പ്രവേശനത്തിനുവേണ്ടി ടി.സി വാങ്ങി, പഠനം തുടരാൻ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് അതത് സ്ഥാപനങ്ങളിൽ പുനഃപ്രവേശനം നല്‍കുന്നതിനും ലിക്വിഡേറ്റഡ് ഡാമേജ് ഇനത്തിൽ ഈടാക്കിയ തുക തിരിച്ചുനല്‍കുന്നതിനും ഇതിെൻറ അടിസ്ഥാനത്തിൽ സര്‍ക്കാർ ഉത്തരവിറക്കി.
വിദ്യാഭ്യാസമന്ത്രിയുടെ നിർദേശ പ്രകാരമാണ് നടപടി. സുപ്രീംകോടതി ഫീസ് വർധിപ്പിച്ചതിനെത്തുടര്‍ന്ന് മെഡിക്കൽ പഠനം സാധിക്കാതെ വന്ന വിദ്യാര്‍ഥികള്‍ക്ക് തുടർ പഠനം ഉറപ്പാക്കാൻ ഉത്തരവ് മൂലം സാധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.