സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട വിദ്യാർഥിനിക്ക് താൽക്കാലിക മെഡിക്കൽ പ്രവേശനത്തിന് അനുമതി
text_fieldsകൊച്ചി: തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട വിദ്യാർഥിനിക്ക് എം.ബി.ബി.എസിന് പ്രവേശനം നൽകാൻ ഹൈകോടതി നിർദേശം. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന ഉപാധിയോടെ കണ്ണൂർ തലശ്ശേരി സ്വദേശിനി റെസ്പാന ഹുസൈനാണ് കോടതി പ്രവേശനാനുമതി നൽകിയത്.
കണ്ണൂർ മെഡിക്കൽ കോളജിേലക്ക് അലോട്ട്മെൻറ് മെമ്മോ ലഭിച്ചതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട തുടർനടപടിക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ സർട്ടിഫിക്കറ്റുകൾ നഷ്ടമായെന്നും ഇതിെൻറ പേരിൽ പ്രവേശനം അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥിനി ഹരജി നൽകിയത്.
നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി അലോട്ട്മെൻറിന് ചെന്നെങ്കിലും പ്രവേശം നൽകാൻ പ്രവേശന പരീക്ഷ കമീഷണറും കോളജ് പ്രിൻസിപ്പലും തയാറായില്ല. അഞ്ച് ലക്ഷത്തിെൻറ ഡി.ഡിയും ആറ് ലക്ഷത്തിെൻറ ബാങ്ക് ഗാരൻറിയും നൽകിയതാണ്. ഡൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെന്നും ധരിപ്പിച്ചു.
ഒറിജിനൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതുവരെ താൽക്കാലിക പ്രവേശനത്തിന് ഉത്തരവിടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഇൗ ആവശ്യം ഹൈകോടതി അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.