മെഡിക്കൽ പ്രവേശന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധപ്പെരുമഴ
text_fieldsതിരുവനന്തപുരം: മെഡിക്കൽ/ ഡെൻറൽ പ്രവേശനത്തിനായുള്ള സ്പോട്ട് അഡ്മിഷനിലും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധപ്പെരുമഴ. സ്പോട്ട് അഡ്മിഷൻ നടന്ന തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ഒാഡിറ്റോറിയം കെ.എസ്.യു പ്രവർത്തകർ ഉപരോധിക്കുകയും ചെയ്തു. ഏറെനേരം സ്പോട്ട് അഡ്മിഷൻ തടസ്സപ്പെടുത്തിയ ഇവർ ഒടുവിൽ പ്രവേശനപരീക്ഷാ കമീഷണറുടെ ഉറപ്പിനെ തുടർന്നാണ് പിരിഞ്ഞുപോയത്.
ബുധനാഴ്ച രാവിലെ പത്തരയോടെ സ്പോട്ട് അഡ്മിഷൻ തുടങ്ങിയപ്പോൾതന്നെ രക്ഷിതാക്കളുടെ പ്രതിഷേധം ഉയർന്നു. സ്റ്റേറ്റ് മെറിറ്റിലുള്ള വിദ്യാർഥികളുടെ സ്പോട്ട് അഡ്മിഷൻ മാറ്റിവെച്ച് ഏതാനും സ്വാശ്രയ കോളജുകൾക്ക് അനുവദിച്ച ഇതര സംസ്ഥാന വിദ്യാർഥി ക്വോട്ടയിലേക്ക് ആദ്യം പ്രവേശനം നടത്തിയതാണ് പ്രശ്നമായത്. എട്ട് ലക്ഷം നീറ്റ് റാങ്കുള്ളവരെ ഇതര സംസ്ഥാന േക്വാട്ട പ്രവേശനത്തിനായി ക്ഷണിച്ചതോടെ പ്രതിഷേധം ശക്തമായി. കോഴിക്കോട് കെ.എം.സി.ടി, പാലക്കാട് കരുണ, കാരക്കോണം സി.എസ്.െഎ മെഡിക്കൽ കോളജുകളിലാണ് ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് നിശ്ചിത ശതമാനം സീറ്റുകൾ സംവരണം ചെയ്തത്. ഇതര സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് സീറ്റ് നീക്കിവെച്ചത് ക്രമവിരുദ്ധമാണെന്ന് നേരത്തേതന്നെ ആരോപണം ഉയർന്നിരുന്നെങ്കിലും സർക്കാർ ഉത്തരവ് പിൻവലിക്കാൻ തയാറായതുമില്ല. നീറ്റ് പരീക്ഷയിൽ യോഗ്യത നേടാത്തവർക്കാണ് ഇൗ േക്വാട്ടയിൽ പ്രവേശനം നടത്താൻ ശ്രമം നടന്നതെന്ന് ആരോപണവും ശക്തമായി. ഇതിനിടെയാണ് പ്രതിഷേധവുമായി കെ.എസ്.യു പ്രവർത്തകർ എത്തി പ്രവേശനനടപടികൾ നടക്കുന്ന ഒാഡിറ്റോറിയത്തിെൻറ കവാടം ഉപരോധിച്ചത്.
നീറ്റ് റാങ്ക് പട്ടിക പ്രകാരം 650098ാം റാങ്ക് നേടിയവർ വരെയാണ് പ്രവേശനത്തിന് യോഗ്യത നേടിയത്. എന്നാൽ, ഇതിന് മുകളിൽ എട്ട് ലക്ഷമുള്ളവരെ ഇതരസംസ്ഥാന േക്വാട്ടയിൽ പ്രവേശനത്തിന് വിളിക്കുകയായിരുന്നു. ഒടുവിൽ നീറ്റ് യോഗ്യത നേടിയവർക്ക് മാത്രമേ പ്രവേശനം നൽകുകയുള്ളൂവെന്നും ഇതര സംസ്ഥാന േക്വാട്ടയിൽ ഒഴിവുവരുന്ന സീറ്റുകൾ സ്റ്റേറ്റ് മെറിറ്റ് േക്വാട്ടയിലേക്ക് മാറ്റാൻവേണ്ടിയാണ് ആദ്യം അഡ്മിഷൻ നടത്തിയതെന്നും പ്രവേശന പരീക്ഷാ കമീഷണറുടെ അനൗൺസ്മെൻറ് എത്തി. 650098ാം റാങ്ക് വരെ നേടിയവർ മാത്രമേ പ്രവേശനത്തിന് അർഹരായുള്ളൂവെന്നും അേദ്ദഹം അറിയിച്ചു. സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവരെയും അനുവദിക്കുമെന്നും പ്രവേശന പരീക്ഷാ കമീഷണറുടെ അറിയിപ്പ് എത്തി.
ഇതിനിടെ സ്പോട്ട് അഡ്മിഷനായി ഒഴിവുള്ള സീറ്റുകളുടെ എണ്ണം പുറത്തുവിടണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ഇതേതുടർന്ന് കോളജുകൾ തിരിച്ചുള്ള ഒഴിവ് എൽ.ഇ.ഡി സ്ക്രീനുകൾ വഴി പുറത്തുവിട്ടു. ഇതോടെ കെ.എസ്.യുക്കാർ പ്രതിഷേധം അവസാനിപ്പിച്ച് പ്രകടനമായി പിരിഞ്ഞു. തൊട്ടുപിന്നാലെ രക്ഷിതാക്കളുടെ പ്രതിഷേധവും അടങ്ങിയേതാടെ ഉച്ചക്ക് 12.15നാണ് സ്പോട്ട് അഡ്മിഷൻ തുടങ്ങാനായത്. സ്പോട്ട് അഡ്മിഷൻ വ്യാഴാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.