പ്രതീക്ഷയോടെ എത്തി കണ്ണീരോടെ മടക്കം
text_fieldsതിരുവനന്തപുരം: മെഡിക്കൽ പ്രവേശനം സ്വപ്നംകണ്ട് സ്പോട്ട് അഡ്മിഷൻ നേടാനെത്തിയ വിദ്യാർഥികളിൽ പലരും മടങ്ങിയത് നിരാശയോടെ. അതിഭീമമായ ഫീസും ബാങ്ക് ഗാരൻറിയുംതന്നെയായിരുന്നു പലരുടെയും സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തിയത്.
മെറിറ്റിൽ ഉയർന്ന റാങ്കുള്ള പലർക്കും ഉയർന്ന ഫീസ് കാരണം പ്രവേശനം നേടാനായില്ല. തിരുവനന്തപുരം മെഡിക്കൽകോളജ് കാമ്പസിലെ സ്പോട്ട് അഡ്മിഷന് എത്തിയവരില്‍ പലരും കാത്തിരുന്ന് മുഷിഞ്ഞതോടെ പ്രവേശനം വേണ്ടെന്ന് വെച്ചു മടങ്ങിയ സംഭവവും ഉണ്ടായി. അവസരം കഴിഞ്ഞുവെന്നതിെൻറ പേരിൽ ഹാളിലേക്ക് പ്രവേശിക്കാൻ പോലുമായില്ല.
സ്പോട്ട് അഡ്മിഷനിലെ അപാകത രക്ഷാകർത്താക്കളെയും വിദ്യാര്‍ഥികളെയും ഒരുപോലെ ആശങ്കയിലാക്കുകയായിരുന്നു. ആദ്യദിനത്തിൽതന്നെ അലേങ്കാലമായ പ്രവേശന നടപടികൾ രണ്ടാംദിനവും സങ്കീർണമായിരുന്നു. ആഗ്രഹിച്ചതൊന്നും സാധ്യമാകാത്തതില്‍ ദുഃഖിച്ച മക്കളെ ആശ്വസിപ്പിക്കാന്‍ മാതാപിതാക്കള്‍ക്കുമായില്ല. പലര്‍ക്കും എല്ലാം കണ്ടു നില്‍ക്കാനേ സാധ്യമായുള്ളൂ.
അമിത ഫീസിന് മെഡിക്കല്‍ പഠനം വേണ്ടെന്ന് വെച്ചവരില്‍ ഏറെയും പെണ്‍കുട്ടികള്‍തന്നെ. വിദ്യാര്‍ഥികളുടെ കഴുത്തറുക്കുന്ന തീവെട്ടിക്കൊള്ളക്കെതിരെ പ്രതിഷേധിക്കാന്‍ വ്യാഴാഴ്ചയും കെ.എസ്.യു പ്രവര്‍ത്തകര്‍ മാത്രമായിരുന്നു എത്തിയത്. സ്പോട്ട് അഡ്മിഷൻ നിർത്തിവെക്കണമെന്ന് കെ.എസ്.യു പ്രവർത്തകർ ആവശ്യപ്പെട്ടത് രക്ഷാകർത്താക്കളുമായുള്ള വാക്കുതർക്കങ്ങൾക്കും ഇടയാക്കി. കെ.എസ്. ശബരീനാഥൻ എം.എൽ.എയും സ്ഥലത്തെത്തിയിരുന്നു.
ഇതിനിടെ സംവരണ വിഭാഗത്തിൽപെട്ട കുട്ടികളുടെ ഹോസ്റ്റൽ ഫീസും മറ്റുമായി ഉയർന്ന തുക ആവശ്യെപ്പട്ടതും പരാതിക്കിടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.