ആശങ്കകൾ ബാക്കി; ഇന്നും നാളെയും സ്പോട്ട് അഡ്മിഷൻ
text_fieldsതിരുവനന്തപുരം: ഫീസ് നിരക്ക് ഉയർന്നതിലുള്ള പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കുമിടയിൽ മെഡിക്കൽ/ ഡെൻറൽ കോളജുകളിലേക്കുള്ള മൂന്നാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശന നടപടികള്‍ ചൊവ്വാഴ്ച പൂര്‍ത്തിയായി. വിദ്യാർഥികൾ പ്രവേശനം നേടാനാകാതെ കണ്ണീരോടെ മടങ്ങുന്ന കാഴ്ചക്കും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പരിസരം സാക്ഷിയായി. രക്ഷാകർത്താക്കളും വിദ്യാർഥികളും പ്രതിഷേധ പ്രകടനവും നടത്തി.
ചില കോളജുകള്‍ ബാങ്ക് ഗാരൻറിക്ക് പകരം ആറുലക്ഷത്തിെൻറ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആവശ്യപ്പെട്ടത് രക്ഷാകർത്താക്കളെ വലച്ചു. കഴിഞ്ഞദിവസം പ്രവേശനം നേടിയ ചിലർ പ്രവേശനം ഉപേക്ഷിക്കാന്‍ തയാറായി വന്ന് ഡിമാന്‍ഡ് ഡ്രാഫ്റ്റ് തിരികെ ആവശ്യപ്പെട്ടതും ഒച്ചപ്പാടിനിടയാക്കി. സര്‍ക്കാര്‍ നേരിട്ട് ഫീസ് നൽകുന്ന പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളും അലോട്ട്മെൻറ് സമയത്ത് സ്വന്തം നിലയ്ക്ക് ഫീസ് അടയ്ക്കണമെന്ന് ചില കോളജുകള്‍ നിലപാടെടുത്തതും പ്രതിഷേധത്തിന് കാരണമായി.
രണ്ടുദിവസമായി നടന്ന അലോട്ട്മെൻറിന് ശേഷം ഒഴിവുള്ള മുഴുവന്‍ സീറ്റുകളിലേക്കും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സ്പോട്ട് അഡ്മിഷന് നടത്തും. സ്പോട്ട് അഡ്മിഷന് ഹാജരാകുന്നവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥക്ക് ഹൈകോടതി ഇളവ് അനുദിച്ചിട്ടുണ്ട്. പ്രവേശനം നേടി ഒരാഴ്ചക്കകം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മതിയാകും.
മെഡിക്കല്‍ കൗണ്‍സില്‍ അനുമതി ഇല്ലാതിരുന്ന അല്‍ അസ്ഹര്‍, മൗണ്ട് സിയോൺ, ഡി.എം വയനാട് എന്നീ കോളജുകളില്‍ പ്രവേശനത്തിന് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. ഈ കോളജുകളെയും സ്പോട്ട് അഡ്മിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂനപക്ഷ പദവിയുള്ള അല്‍ അസ്ഹറിലെ 44 സീറ്റുകളിലേക്ക് മുസ്ലിം സമുദായത്തില്‍ നിന്നുള്ളവര്‍ക്കും മൗണ്ട് സിയോണിലെ 60 സീറ്റുകളിലേക്ക് പെന്തക്കോസ്തല്‍ മിഷന് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പ്രവേശനം നൽകും. റവന്യൂ അധികാരികളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റാണ് ഇതിന് ഹാജരാക്കേണ്ടത്.
സ്പോട്ട് അഡ്മിഷന് ഹാജരാകുന്നവര്‍ പ്രവേശന പരീക്ഷാകമീഷണറുടെ പേരില്‍ എടുത്ത അഞ്ചുലക്ഷംരൂപയുടെ ഡി.ഡി ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗാരൻറിയും നൽകണം. ബാങ്ക് ഗാരൻറി നൽകാൻ 15 ദിവസത്തെ സമയമുണ്ട്. പ്രവേശന സമയത്ത് ബാങ്ക് ഗാരൻറി നൽകാത്തവർ ആറു ലക്ഷം രൂപ വരെയുള്ള തുകക്ക് ബോണ്ട് നൽകണം. എന്‍.ആര്.ഐ േക്വാട്ട സീറ്റിലേക്ക് 20 ലക്ഷത്തിെൻറ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആണ് വേണ്ടത്. വിശദവിവരങ്ങള്‍ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.