മെഡിക്കൽ/ഡെൻറൽ പ്രവേശനം; മൂന്നാം അലോട്ട്മെൻറ് ഇന്ന്
text_fieldsതിരുവനന്തപുരം: മെഡിക്കൽ/ഡെൻറൽ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെൻറ് ഞായറാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. ഇതിനുള്ള ഒാപ്ഷൻ രജിസ്ട്രേഷൻ ശനിയാഴ്ച അവസാനിച്ചു. രണ്ടാംഘട്ടത്തിൽ ഇല്ലാതിരുന്ന ആറ് സ്വാശ്രയ മെഡിക്കൽ കോളജുകളെയും ഞായറാഴ്ചയിലെ അലോട്ട്മെൻറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ ആവശ്യമായ ഫീസും രേഖകളും സഹിതം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ പഴയ ഒാഡിറ്റോറിയത്തിൽ 28, 29 തീയതികളിൽ പ്രവേശനത്തിന് നേരിട്ട് ഹാജരാകണം.
നിലവിലുള്ള അലോട്ട്മെൻറിൽ തൃപ്തരായ വിദ്യാർഥികൾ അവരുടെ ഹയർഒാപ്ഷനുകൾ റദ്ദാക്കി 28,29 തീയതികളിൽ പ്രവേശനത്തിന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പഴയ ഒാഡിറ്റോറിയത്തിൽ ഫീസും രേഖകളും സഹിതം ഹാജരാവുകയും വേണം. 29ന് വൈകീട്ട് അഞ്ചിനകം പ്രവേശനംനേടാത്ത വിദ്യാർഥികളുടെ അലോട്ട്മെൻറ് റദ്ദാകും. ഇതിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് 30, 31 തീയതികളിൽ പ്രവേശനപരീക്ഷ കമീഷണർ മെഡിക്കൽ കോളജ് ഒാഡിറ്റോറിയത്തിൽതന്നെ സ്പോട്ട് അഡ്മിഷൻ നടത്തും. ഇൗ ഘട്ടത്തിൽ അേലാട്ട്മെൻറ് ലഭിക്കുന്നവർ അവിടെ വെച്ചുതന്നെ ഫീസടച്ച് പ്രവേശനം നേടണം.
സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ 28 മുതൽ 29ന് വൈകീട്ട് അഞ്ച് വരെ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിലൂടെ ഒാൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സമയത്ത് സ്പോട്ട് അഡ്മിഷൻ സ്ലിപ് വെബ്പേജിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. ഇൗ സ്ലിപ്പുമായാണ് സ്പോട്ട് അഡ്മിഷന് ഹാജരാകേണ്ടത്. ഉപാധികളോടെ ഹൈകോടതി പ്രവേശനാനുമതി നൽകിയ ഡി.എം വയനാട്, മൗണ്ട് സിയോൺ, തൊടുപുഴ അൽഅസ്ഹർ മെഡിക്കൽ കോളജുകളെ സ്പോട്ട് അഡ്മിഷനിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഉപാധികേളാടെയുള്ള അനുമതിയായതിനാൽ ഇൗ കോളജുകളിൽ പ്രവേശനം ലഭിക്കുന്നവർ സ്വന്തം ഉത്തരവാദിത്തത്തിലാണ് അഡ്മിഷൻ നേടുന്നതെന്ന് സത്യവാങ്മൂലം സമർപ്പിക്കുകയും വേണം.
അതേസമയം, പ്രവേശനപരീക്ഷ കമീഷണർ നടത്തുന്ന പ്രവേശന നടപടികളിൽനിന്ന് വിട്ടുനിൽക്കാൻ സ്വാശ്രയ കോളജ് മാനേജ്മെൻറുകൾ തീരുമാനിച്ചതായാണ് സൂചന. ഇതുസംബന്ധിച്ച് ഇവർക്ക് ലഭിച്ച നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. മുഴുവൻ കോളജ് അധികൃതരും പ്രവേശനസമയത്ത് ഹാജരാകണമെന്ന് പ്രവേശനപരീക്ഷ കമീഷണർ നിർദേശം നൽകിയിരുന്നു. ഫീസ് നിർണയത്തിനെതിരെ മാനേജ്മെൻറുകൾ നൽകിയ കേസ് തിങ്കളാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. കോടതി ഇടപെടൽ പ്രതീക്ഷിച്ചാണ് പ്രവേശന നടപടികളിൽനിന്ന് മാനേജ്മെൻറുകൾ വിട്ടുനിൽക്കുന്നത്. എന്നാൽ അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ 28ന് രാവിലെ തന്നെ വന്ന് പ്രവേശനം നേടണമെന്ന രീതിയിലാണ് പ്രവേശനപരീക്ഷ കമീഷണറേറ്റ് നിർദേശംനൽകിയത്. കോടതി ഇടപെടൽ വരുംമുമ്പ് പരമാവധി വിദ്യാർഥികളുടെ പ്രവേശനം നടത്താനാണ് നീക്കം. അതേസമയം, സ്പോട്ട് അഡ്മിഷന് വരുന്നവർ നിലവിൽ പഠിക്കുന്ന കോളജുകളിൽനിന്ന് ടി.സി വാങ്ങണമെന്ന നിർദേശം ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്.
കഴിഞ്ഞ വർഷം വരെ സ്പോട്ട് അഡ്മിഷന് വരുന്നവർ കോളജിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കിയാൽ മതിയെന്നായിരുന്നു നിർദേശം. ടി.സി വാങ്ങുന്നതോടെ വിദ്യാർഥി നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽനിന്ന് വിടുതൽ വാങ്ങുകയും സ്പോട്ട് അഡ്മിഷനിൽ പ്രവേശനം ലഭിക്കാതെ വരികയും ചെയ്താൽ എന്തുചെയ്യുമെന്ന ആശങ്കയുമുണ്ട്. ഇതിന് പ്രവേശന പരീക്ഷ കമീഷണറേറ്റിന് മറുപടിയില്ല. ആറ് സർക്കാർ മെഡിക്കൽ കോളജിലെ ഒഴിവുള്ള 74 സീറ്റുകൾ ഉൾപ്പെടെ 747 മെഡിക്കൽ സീറ്റുകളിലേക്കും 713 ഡെൻറൽ സീറ്റുകളിലേക്കുമാണ് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.