സ്വാശ്രയം: സര്‍ക്കാര്‍ അപ്പീല്‍ സുപ്രീംകോടതി തള്ളി
text_fields
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റിന് അനുകൂലമായി പുറപ്പെടുവിച്ച വിജ്ഞാപനത്തിന് വിരുദ്ധമായ സംസ്ഥാന സര്‍ക്കാറിന്‍െറ അപ്പീല്‍ സുപ്രീംകോടതി തള്ളി. സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത പാലക്കാട് കരുണ മെഡിക്കല്‍ കോളജ്, കണ്ണൂര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ മെറിറ്റ് സീറ്റുകളില്‍ 4.4 ലക്ഷം രൂപ ഫീസേ അനുവദിക്കാവൂ എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. ഈ ആവശ്യവുമായി സംസ്ഥാന സര്‍ക്കാറിന് ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഹൈകോടതി പുറപ്പെടുവിച്ചത് ഇടക്കാല ഉത്തരവാണെന്നും അതിന്‍െറ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിനെക്കാള്‍ വലിയ തുക മാനേജ്മെന്‍റുകള്‍ ഈടാക്കുന്നത് തടയണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, വെള്ളിയാഴ്ച പ്രവേശ നടപടികള്‍ പൂര്‍ത്തിയാകുന്ന വൈകിയവേളയില്‍ വിഷയത്തില്‍ ഇടപെടുന്നില്ളെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പരാതിയുമായി ഹൈകോടതിയെ സമീപിക്കാമെന്നും അധികം ഫീസ് വാങ്ങിയെങ്കില്‍ ഹൈകോടതിക്ക് തിരിച്ചുകൊടുപ്പിക്കാന്‍ കഴിയുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അതേസമയം, പ്രവേശ നടപടികള്‍ പൂര്‍ത്തിയായെന്ന് മാനേജ്മെന്‍റുകള്‍ സുപ്രീംകോടതിയെ അറിയിച്ചു. അവശേഷിക്കുന്ന മെറിറ്റ് സീറ്റുകളില്‍ 10 ലക്ഷം രൂപ ഫീസ് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര വിജ്ഞാപനമിറക്കിയ കാര്യവും അവര്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്തി. മെറിറ്റ് സീറ്റുകള്‍ അടക്കം എന്‍.ആര്‍.ഐ ക്വോട്ട ഒഴികെയുള്ള എല്ലാ സീറ്റിലും 10 ലക്ഷം രൂപ ഫീസ് വാങ്ങാന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജും 7.45 ലക്ഷം രൂപ വാങ്ങാന്‍ പാലക്കാട് കരുണ മെഡിക്കല്‍ കോളജും ഹൈകോടതിയില്‍നിന്ന് അനുമതി നേടിയെടുത്തതിനെതിരെയായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍െറ അപ്പീല്‍.
എന്നാല്‍, ചൊവ്വാഴ്ച രാത്രി സര്‍ക്കാര്‍ ധൃതിപ്പെട്ടിറക്കിയ വിജ്ഞാപനത്തില്‍ മെറിറ്റിലടക്കം അവശേഷിക്കുന്ന എല്ലാ സീറ്റിലും കോഴിക്കോട് കെ.എം.സി.ടിക്കും കണ്ണൂര്‍ മെഡിക്കല്‍ കോളജിനും 10 ലക്ഷം രൂപ വീതവും പാലക്കാട് കരുണ മെഡിക്കല്‍ കോളജിന് 7,45,000 രൂപ വീതവും വാങ്ങാമെന്ന് വ്യക്തമാക്കിയിരുന്നു. ഈ കോളജുകള്‍ക്ക് എന്‍.ആര്‍.ഐ ക്വോട്ടയില്‍ യഥാക്രമം 18 ലക്ഷം വീതവും 13 ലക്ഷവും വാങ്ങാം. ആദ്യത്തെ രണ്ട് കോളജുകള്‍ക്ക് ഫീസ് കൂടാതെ ഇത് 10 ലക്ഷം പലിശരഹിത ഡെപ്പോസിറ്റ് വാങ്ങാനുള്ള അനുമതിയും സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ നല്‍കി.ആറു സ്വാശ്രയ ഡെന്‍റല്‍ കോളജുകളില്‍ കരാറിലും കുറഞ്ഞ ഫീസില്‍ വിദ്യാര്‍ഥി പ്രവേശം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.