മെഡിക്കൽ പ്രവേശനം: മൂന്നാം അലോട്ട്മെൻറിന് കേരളത്തിലെ വിദ്യാർഥികൾ സുപ്രീംേകാടതിയിലേക്ക്
text_fieldsതിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിൽ അഖിലേന്ത്യ േക്വാട്ടയിൽ മൂന്നാം അലോട്ട്മെൻറ് അനുവദിക്കണമെന്ന് ആവശ്യവുമായി കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ സുപ്രീംകോടതിയിലേക്ക്. തിങ്കളാഴ്ചയോടെ ഇൗ ആവശ്യവുമായി ഹരജി ഫയൽ ചെയ്യും. നിലവിൽ അഖിലേന്ത്യ േക്വാട്ട പ്രവേശനത്തിന് രണ്ട് അലോട്ട്മെൻറാണ് അനുവദിച്ചിട്ടുള്ളത്. രണ്ടാം അലോട്ട്മെൻറിനു ശേഷം ഒഴിവ് വരുന്ന സീറ്റുകൾ സ്റ്റേറ്റ് േക്വാട്ടയിലേക്ക് നൽകുകയും ബന്ധെപ്പട്ട സംസ്ഥാനങ്ങൾ പ്രവേശനം നടത്തുകയുമാണ് ചെയ്യുന്നത്.
ഇതിൽ അതത് സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. മൂന്നാം അലോട്ട്മെൻറ് നടത്തിയാൽ റാങ്ക് പട്ടികയിൽ മുൻനിരയിൽ കൂടുതൽ പ്രാതിനിധ്യമുള്ള കേരളത്തിലെ വിദ്യാർഥികൾക്ക് ഇതര സംസ്ഥാനങ്ങളിൽ അവസരം ലഭിക്കും. മൂന്നാം അലോട്ട്മെൻറ് അനുവദിച്ചാൽ കേരളത്തിൽനിന്ന് 500 വിദ്യാർഥികൾക്കെങ്കിലും അഖിലേന്ത്യ േക്വാട്ടയിൽ വിവിധ സസ്ഥാനങ്ങളിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
കൂടുതൽ വിദ്യാർഥികൾക്ക് അഖിലേന്ത്യ േക്വാട്ടയിൽ പ്രവേശനം ലഭിക്കുന്നത് സംസ്ഥാന േക്വാട്ടയിൽ മെഡിക്കൽ പ്രേവശനത്തിന് പിന്നിൽ നിൽക്കുന്ന കുട്ടികൾക്ക് അവസരമൊരുക്കാനും കാരണമാകും. അഖിലേന്ത്യ േക്വാട്ടയിലെ അവശേഷിക്കുന്ന സീറ്റുകൾ സംസ്ഥാന േക്വാട്ടയിലേക്ക് നൽകിയാൽ അതിെൻറ ഗുണം ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് മാത്രമായിരിക്കും.
കേരളത്തിൽ സംസ്ഥാന േക്വാട്ടയിൽ രണ്ട് അലോട്ട്മെൻറുകളാണ് നടത്തുന്നത്. മൂന്ന് അലോട്ട്മെൻറ് നടത്തണമെന്ന് വ്യാപകമായ ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല. ആദ്യ അലോട്ട്മെൻറിൽ സർക്കാർ മെഡിക്കൽ കോളജുകൾ മാത്രമേ ഉൾപ്പെട്ടിരുന്നുളളൂ. രണ്ടാം അേലാട്ട്മെൻറിൽ മാത്രമാണ് സ്വായ്ര മെഡിക്കൽ കോളജുകളെ ഉൾപ്പെടുത്തിയത്. ഫലത്തിൽ സ്വാശ്രയ കോളജുകളിലേക്ക് ഒരു അലോട്ട്മെൻറ് മാത്രമായി ചുരുങ്ങും. അവശേഷിക്കുന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്താനാണ് സർക്കാർ തീരുമാനം. എന്നാൽ, കൂടുതൽ സീറ്റുകൾ ഒഴിവുണ്ടെങ്കിൽ സ്പോട്ട് അഡ്മിഷൻ ശ്രമകരമാകും. കൂടുതൽ സീറ്റുകൾ ഒഴിവുണ്ടെങ്കിൽ മൂന്നാം അലോട്ട്മെൻറ് നടത്തുമെന്നാണ് പ്രവേശന പരീക്ഷാ കമീഷണറേറ്റ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.