മെഡിക്കൽ കൗൺസിലിങ് ആഗസ്റ്റ് 31 വരെ സുപ്രീംകോടതി നീട്ടി
text_fieldsന്യൂഡൽഹി: സ്വശ്രയ മെഡിക്കൽ, ഡെന്റൽ കോഴ്സിലേക്കുള്ള പ്രവേശ നടപടികൾ സുപ്രീംകോടതി നീട്ടി. ആഗസ്റ്റ് 31വരെയാണ് രണ്ടാംഘട്ട അലോട്ട്മെന്റ് നീട്ടിയത്. തീയതി നീട്ടണമെന്ന കേരളാ സർക്കാറിന്റെ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. നേരത്തെ, ആഗസ്റ്റ് 19 വരെയായിരുന്നു കൗൺസിലിങ്ങിന് സമയം അനുവദിച്ചിരുന്നത്. ആദ്യ അലോട്ട്മെന്റ് സർക്കാർ മെഡിക്കൽ കോളജുകളിലേക്കു വേണ്ടി മാത്രമായാണ് നടത്തിയിരുന്നത്.
രണ്ട് കോളജുകൾക്ക് മാത്രമായി 11 ലക്ഷം രൂപ ഫീസിന് കോടതിവിധി ലഭിച്ചത് സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷനകത്ത് ഭിന്നതക്കിടയാക്കിയിരുന്നു. ഇതേതുടർന്ന് സർക്കാറുമായി ഒപ്പിട്ട കരാറിൽ നിന്ന് പെരിന്തൽമണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.െഎ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾ പിന്മാറിയിരുന്നു. ഈ മാനേജ്മെന്റുകൾ നാലുതരം ഫീസ് ഘടനയിൽ പ്രവേശനത്തിനായി ഒപ്പിട്ട കരാറിലെ ചില വ്യവസ്ഥകൾ ഹൈകോടതി റദ്ദ് ചെയ്തതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
അസോസിയേഷനിലെ മുഴുവൻ കോളജുകൾക്കും വേണ്ടിയാണ് രണ്ട് കോളജുകൾ കോടതിയെ സമീപിച്ചിരുന്നതെന്നും മറ്റ് കോളജുകളുടെ കാര്യം ഇവർ കോടതിയിൽ ഉന്നയിച്ചില്ലെന്നുമാണ് ആക്ഷേപം. ഇതോടെ ഫീസ് വർധിപ്പിക്കാൻ അനുമതി രണ്ട് കോളജുകൾക്ക് മാത്രമായി പരിമിതപ്പെടുകയായിരുന്നുവെന്നുമാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.