മെഡിക്കൽ ബില്ലിൽ സർക്കാറിെൻറ ഒളിച്ചുകളി; ഗവർണർക്ക് കൈമാറിയത് ഇന്ന്
text_fieldsതിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജിലെ പ്രവേശനങ്ങൾ ക്രമവൽക്കരിക്കാനായി തയാറാക്കിയ മെഡിക്കൽ ബിൽ ഗവർണർക്ക് കൈമാറി. നിയമ സെക്രട്ടറിയാണ് ബിൽ ഗവർണർക്ക് കൈമാറിയത്. എന്നാൽ, ബിൽ വെള്ളിയാഴ്ച തന്നെ കൈമാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചിരുന്നത്.
ചട്ടപ്രകാരം നിയമസഭ പാസാക്കിയ ബിൽ ഗവർണർക്ക് വിടണം. ഗവർണർക്ക് ബിൽ അപ്പാടെ അംഗീകരിക്കുകയോ സർക്കാറിനോട് വിശദീകരണം തേടുകയോ ചെയ്യാം. വിശദീകരണംതേടിയാൽ സുപ്രീംകോടതിയിൽ നിന്ന് വിമർശനം ഉണ്ടാവുമെന്ന് സർക്കാർ ഭയക്കുന്നുണ്ട്.
അതേ സമയം, ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ വിയോജന കുറിപ്പോടെയാണ് ബിൽ ഗവർണർക്ക് കൈമാറിയതെന്ന് വാർത്തകളുണ്ട്. സുപ്രീംകോടി പുറത്താക്കിയ വിദ്യാർഥികളെ നിലനിർത്താനുള്ള ശ്രമം കോടതിയലക്ഷ്യമായി കണ്ടാൽ ചീഫ് സെക്രട്ടറിയോ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോ ആയിരിക്കും വിശദീകരണം നൽകേണ്ടി വരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.