ശ്രീജിത്തിെൻറ കസ്റ്റഡി മരണം: അന്വേഷണത്തിന് മെഡിക്കൽ േബാർഡ് രൂപീകരിച്ചു
text_fieldsകൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിെൻറ കസ്റ്റഡി മരണം അന്വേഷിക്കാൻ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ശ്രീജിത്തിെൻറ മരണം ഉരുട്ടിക്കൊലയാണെന്ന തരത്തിൽ പോസ്റ്റ് മോർട്ടം റിേപ്പാർട്ടിൽ പരാമർശങ്ങളുള്ള സാഹചര്യത്തിലാണ് അന്വേഷണത്തിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. മർദ്ദനമേറ്റവിധമാണ് മെഡിക്കൽ ബോർഡ് അേന്വഷിക്കുക. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതു പ്രകാരം ഡയറക്ടർ ഒാഫ് മെഡിക്കൽ എജുക്കേഷനാണ് ബോർഡ് രൂപീകരിച്ച് ഉത്തരവിറക്കിയത്. വിവിധ മെഡിക്കൽ കോളജുകളിലെ മുതിർന്ന ഡോക്ടമാർ ഉൾക്കൊള്ളുന്ന അഞ്ചംഗ ബോർഡാണ് രൂപീകരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.കെ. ശശികല, ആലപ്പുഴ മെഡിക്കല്‍ കോളജിലെ ജനറല്‍ വിഭാഗം പ്രൊഫസര്‍ ഡോ. ഉണ്ണികൃഷ്ണന്‍ കര്‍ത്ത, തൃശൂര്‍ മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി വിഭാഗം അഡീ. പ്രൊഫസര്‍ ഡോ.ശ്രീകുമാര്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി പ്രൊഫസര്‍ ഡോ.പ്രതാപന്‍, കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം പ്രൊഫസര്‍ ഡോ. ജയകുമാര്‍ എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലെ അംഗങ്ങള്‍.
ശ്രീജിത്തിെൻറ ശരീരത്തില്‍ ഉരുണ്ട വടിപോലുള്ള ആയുധം കൊണ്ട് മർദ്ദിച്ചതിെൻറ പാടുകളുണ്ട്. അടയാളങ്ങള്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സഹായത്തോടെ എങ്ങനെയൊക്കെയാണ് മര്‍ദനമേറ്റതെന്ന് കണ്ടെത്താനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നത്. കേസിലെ കൂട്ടു പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.