മെഡിക്കൽ ബോർഡ് റിപ്പോർട്ട് ഇന്ന്
text_fieldsകൊച്ചി: ശ്രീജിത്തിെൻറ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച മെഡിക്കല്‍ ബോര്‍ഡിെൻറ അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച അന്വേഷണ സംഘത്തിന് സമർപ്പിക്കും. പ്രാഥമിക റിപ്പോർട്ട് നേരേത്ത നൽകിയിരുന്നു. അന്വേഷണ സംഘം നൽകിയ ചോദ്യാവലി പ്രകാരമുള്ള റിപ്പോർട്ടാണ് തിങ്കളാഴ്ച സമർപ്പിക്കുന്നത്.
ഇതോടെ ശ്രീജിത്തിെൻറ മരണകാരണമായ വയറിനേറ്റ ക്ഷതം എപ്പോഴാണ് ഉണ്ടായതെന്നതിനെക്കുറിച്ച് വ്യക്തത വരും. തിരുവനന്തപുരം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ശശികല, ആലപ്പുഴ മെഡിക്കൽ കോളജ് ജനറൽ വിഭാഗം പ്രഫസർ ഡോ. ഉണ്ണികൃഷ്ണൻ കർത്ത, തൃശൂർ മെഡിക്കൽ കോളജ് ജനറൽ സർജറി അഡീ. പ്രഫസർ ഡോ. ശ്രീകുമാർ, കോഴിക്കോട് മെഡിക്കൽ കോളജ് സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി പ്രഫസർ ഡോ. പ്രതാപൻ, കോട്ടയം മെഡിക്കൽ കോളജ് നെഫ്രോളജി പ്രഫസർ ഡോ. ജയകുമാർ എന്നിവരാണ് മെഡിക്കൽ ബോർഡ് അംഗങ്ങൾ.
മൃതദേഹത്തിലും ആന്തരികാവയവങ്ങളിലും കണ്ടെത്തിയ ക്ഷതങ്ങളും പരിക്കുകളും വിശകലനം ചെയ്യാനാണ് മെഡിക്കൽ ബോർഡ് രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.