മെഡിക്കൽ പ്രവേശനം: ബിഷപ്പിെൻറ സര്‍ട്ടിഫിക്കറ്റ് കച്ചവടം പുറത്ത്
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ സംവരണ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സി.എം.എസ് ആംഗ്ലിക്കന്‍ സഭയിലെ ബിഷപ് ‘സര്‍ട്ടിഫിക്കറ്റ്’ കച്ചവടം നടത്തുന്ന വിവരം പുറത്ത്. കാരക്കോണം മെഡിക്കല്‍ കോളജിലെ അഡ്മിഷന് മതാധ്യക്ഷൻ ലക്ഷങ്ങളുടെ ‘കോഴ’ ഇടപാട് നടത്തുന്നത് ഒരു സ്വകാര്യ ചാനൽ നടത്തിയ ഒളികാമറ അന്വേഷണത്തിലാണ് പുറത്തുവന്നത്. ട്രാവന്‍കൂര്‍-കൊച്ചിന് രൂപത ബിഷപ്പായ ഡേവിഡ് വി. ലൂക്കോസാണ് ഇതര വിഭാഗങ്ങളിലെ വിദ്യാര്‍ഥികൾക്കും ആംഗ്ലിക്കന്‍ സഭാംഗം എന്ന സര്‍ട്ടിഫിക്കറ്റ് നല്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്.
കാരക്കോണത്തെ മാനേജ്മെൻറ് േക്വാട്ടയിലെ ഏഴു സീറ്റുകള്‍ സി.എം.എസ് ആംഗ്ലിക്കന്‍ സഭക്കും അനുബന്ധസഭകള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ഇതിലെ പ്രവേശനത്തിന് ബിഷപ്പോ റവന്യൂ അധികൃതരോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വേണം. ബിഷപ് പണം വാങ്ങി സര്‍ട്ടിഫിക്കറ്റ് നല്കുന്ന വിവരം അറിഞ്ഞ് നടന്ന ഒളികാമറ ഒാപറേഷനിലാണ് സംഭവം പുറത്തായത്.
സർട്ടിഫിക്കറ്റിനായി 10 ലക്ഷം രൂപ പണമായി വേണമെന്ന് ബിഷപ് പറയുന്ന ശബ്ദരേഖ ചാനൽ പുറത്തുവിട്ടു. മറ്റൊരു സഭയില്‍ അംഗമായ സാങ്കല്പിക വിദ്യാര്‍ഥിനിക്ക് സി.എം.എസ് ആംഗ്ലിക്കന്‍ സഭാംഗമാണ് എന്ന സര്‍ട്ടിഫിക്കറ്റുമായാണ് ബിഷപ് േഹാട്ടലിൽ എത്തിയത്. ബംഗളൂരുവിലും തനിക്ക് ഈ ഇടപാടുണ്ടെന്ന് ബിഷപ് വെളിപ്പെടുത്തുന്നുണ്ട്. ബിഷപ് നല്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ സര്‍ക്കാറിനോ കാരക്കോണം മാനേജ്മെൻറിനോ സംവിധാനമില്ലെന്ന്കൂടി തെളിയിക്കുന്ന സംഭവമാണ് പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.