സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നാളെമുതൽ ബഹിഷ്കരണ സമരത്തിലേക്ക്
text_fieldsതിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് േഡാക്ടർമാർ സമരത്തിലേക്ക്. ശമ്പള കുടിശ്ശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ബുധനാഴ്ച മുതൽ അനിശ്ചിതകാല ബഹിഷ്കരണ സമരം തുടങ്ങുമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ അറിയിച്ചു.
ബുധനാഴ്ച ഡോക്ടർമാർ വഞ്ചനാദിനമായി ആചരിക്കും. വി.ഐ.പി ഡ്യൂട്ടി, പേ വാർഡ് ഡ്യൂട്ടി, നോൺ കോവിഡ് -നോൺ എമർജന്‍സി യോഗങ്ങളും ബഹിഷ്കരിക്കും.
രണ്ടാഴ്ച മുമ്പ് മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ഡോക്ടർമാരുടെ ആവശ്യങ്ങൾ പരിഗണിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ നിയോഗിക്കാെമന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ തുടർ നടപടികൾ ഇല്ലാത്തതിനെ തുടർന്നാണ് സമരവുമായി മുന്നോട്ടു പോകാനുള്ള തീരുമാനം.
മാർച്ച് പത്തിന് സെക്രട്ടറിയറ്റിന് മുമ്പിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കും. മാർച്ച് 17ന് 24 മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്നും കെ.ജി.എം.സി.ടി.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.