മുരുകെൻറ മരണം; വീഴ്ചയില്ലെന്ന് മെഡിക്കൽ കോളജ്
text_fieldsതിരുവനന്തപുരം: ചികിത്സ ലഭിക്കാതെ തമിഴ്നാട് സ്വദേശി മുരുകൻ മരിക്കാനിടയായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിെൻറ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. മുരുകനെ എത്തിച്ച സമയത്ത് വെൻറിലേറ്റർ ഒഴിവില്ലായിരുന്നു എന്ന് വിശദമാക്കുന്ന റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി. മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ജോബി ജോണിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയാണ് വിഷയത്തിൽ റിപ്പോർട്ട് തയാറാക്കിയത്.
വെൻറിലേറ്റര്‍ ഒഴിവില്ലാത്തതിനാല്‍ ആംബ്യൂബാഗ് ഉപയോഗിച്ച് ചികിത്സ നല്‍കാമെന്ന് അറിയിച്ചെങ്കിലും ഒന്നും പറയാതെ ആംബുലന്‍സുകാര്‍ മുരുകനെ കൊണ്ടുപോവുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ആ സമയത്ത് വെൻറിലേറ്ററിൽ ഉണ്ടായിരുന്ന മുഴുവൻ രോഗികളുടെയും വിശദാംശങ്ങളും സമർപ്പിച്ചിട്ടുണ്ട്.
മുരുകനെ കൊണ്ടുവന്ന സമയത്ത് അടിയന്തര ശസ്ത്രക്രിയ നടത്തിയ രണ്ടു രോഗികൾക്കായി കരുതിയ വെൻറിലേറ്ററുകൾ മാത്രമാണ് ഒഴിവുണ്ടായിരുന്നത്. ഇത് ശസ്ത്രക്രിയ ചെയ്ത രോഗികൾക്ക് ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടാനായാണ് മാറ്റിവെച്ചിരുന്നതെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം, അത്യാഹിത വിഭാഗത്തിെൻറ ചുമതലയുണ്ടായിരുന്ന ഡോക്ടർ ആ സമയത്ത് ആംബുലൻസിലെത്തി മുരുകനെ പരിശോധിച്ചിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചുവെന്നും കണ്ടെത്തി. അഡ്മിറ്റ് ചെയ്താൽ വെൻറിലേറ്ററിന് പകരം ഉപയോഗിക്കുന്ന ആംബ്യൂബാഗ് സംവിധാനം ഒരുക്കാമെന്ന് ഡോക്ടർ മുരുകനെ കൊണ്ടുവന്നവരോട് അറിയിച്ചിരുന്നു. എന്നാല്‍, ഒ.പി ടിക്കറ്റെടുക്കാനോ ആംബ്യൂബാഗിെൻറ കാര്യത്തില്‍ മറുപടി നല്‍കാനോ നില്‍ക്കാതെ ആംബുലന്‍സ് ജീവനക്കാര്‍ മുരുകനെ കൊണ്ടുപോവുകയായിരുന്നു. അതിനാലാണ് തുടർനടപടി തങ്ങൾ സ്വീകരിക്കാതിരുന്നതെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.