മെഡിക്കൽ കോളജ് കോഴ: സി.ബി.ഐ അന്വേഷണത്തിന് കത്ത് നൽകും -ചെന്നിത്തല
text_fieldsതൃശൂർ: സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നേടി കൊടുക്കാൻ ബി.ജെ.പി നേതാക്കൾ കോഴ വാങ്ങിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതോടൊപ്പം സംസ്ഥാന വിജിലൻസും അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോഴയിടപാടിൽ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ പങ്കും സംശയിക്കണം. 2016 ജൂണിൽ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന് പരാതി ലഭിച്ചിട്ടും നടപടി ഇല്ലാതെ പോയത് ദുരൂഹമാണ്. മധ്യപ്രദേശിലെ വ്യാപം അഴിമതിയുടെ മറ്റൊരു രൂപമാണിത്. കൊടുങ്ങല്ലൂരിലെ കള്ളനോട്ടടിയും മെഡിക്കൽ കോളജ് അഴിമതിയും മറ്റുമായി കേന്ദ്ര ഭരണത്തിന്‍റെ തണലിൽ സംസ്ഥാനത്ത് ബി.ജെ.പി വൻ കൊള്ളയാണ് നടത്തുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.സി വേണുഗോപാൽ എം.പി ഡൽഹിയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലിത്. ഹവാല വഴി കോഴ പണം എത്തിയത് ഡൽഹിയിലാണ്. ശക്തമായ അന്വേഷണം ആവശ്യമാണെന്നും വേണുഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.